ക​ണ്ണീ​രൊ​പ്പു​ന്ന ത​ല​മു​റ കാ​ല​ത്തി​ന്‍റെ ആ​വ​ശ്യം: ദ​യാ ഭാ​യി
Sunday, July 6, 2025 4:57 AM IST
മൂ​വാ​റ്റു​പു​ഴ: ക​ണ്ണീ​രൊ​പ്പു​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്ന ത​ല​മു​റ​യെ​യാ​ണ് സ​മൂ​ഹ​വും കാ​ല​വും ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക ദ​യാ ഭാ​യി. മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ദ​യാ ഭാ​യി. ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഗോ​ത്ര​ങ്ങ​ളു​ടെ സം​സ്കാ​രം ന​ശി​പ്പി​ക്കു​ന്ന​തും ഒ​രു ത​രം ഹിം​സ​യാ​ണെ​ന്നു ദ​യാ ഭാ​യി പ​റ​ഞ്ഞു.

കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജ്ഞാ​ന​ദീ​ക്ഷ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക നി​ഷ ജോ​സ് കെ. ​മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​രോ വി​ദ്യാ​ർ​ഥി​യും സാ​മൂ​ഹി​ക സം​രം​ഭ​ക​രാ​വു​ക എ​ന്ന​താ​ണ് ആ​വ​ശ്യ​മെ​ന്ന് നി​ഷ ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു. കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ജ​സ്റ്റി​ൻ കെ. ​കു​ര്യാ​ക്കോ​സ്, ബ​ർ​സാ​ർ ഫാ. ​പോ​ൾ ക​ള​ത്തൂ​ർ, ആ​വോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​ൽ​മി ജോ​ണ്‍​സ്, ബി​സി​എം കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഐ​പ്പ് വ​ർ​ഗീ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡോ. ​സോ​ണി കു​ര്യാ​ക്കോ​സ്,

ഡോ. ​ജി​ജി കെ. ​ജോ​സ​ഫ്, കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗം മേ​ധാ​വി സു​ജ തോ​മ​സ്, സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ് ഡ​യ​റ​ക്ട​ർ പ്ര​ഫ. സ​ജി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കോ​ള​ജി​ലെ ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, വു​മ​ണ്‍ സെ​ൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​വാ​ദ​വും, ദ​യാ ഭാ​യി അ​വ​ത​രി​പ്പി​ച്ച നാ​ട​ക​വും അ​ര​ങ്ങേ​റി.