തൃശൂർ: ലീഡർ കെ. കരുണാകരൻ തുടങ്ങിവച്ച മഹത്തായ സംരംഭങ്ങളുടെ പേരിൽതന്നെയാണ് ഇന്നും കേരളം മുന്നോട്ടുപോകുന്നതെന്നു മുൻസ്പീക്കർ തേറന്പിൽ രാമകൃഷ്ണൻ. കാലമെത്ര പിന്നിട്ടിട്ടും ലീഡറുടെ പ്രസക്തി കേരള രാഷ്ട്രീയത്തിൽ കൂടിവരികയാണെന്നും തേറന്പിൽ കൂട്ടിച്ചേർത്തു.
കെ. കരുണാകരന്റെ 107-ാം ജന്മവാർഷികദിനത്തിൽ പൂങ്കുന്നം മുരളിമന്ദിരത്തിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു.
ജോസ് വള്ളൂർ, ടി.വി. ചന്ദ്രമോഹൻ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, രാജൻ പല്ലൻ, സി.എൻ. ഗോവിന്ദൻകുട്ടി, ജോസ് ചാലിശേരി, കെ.ബി. ശശികുമാർ, കെ.കെ. ബാബു, അഡ്വ. വി. സുരേഷ് കുമാർ, കെ.വി. ദാസൻ, അഡ്വ. സിജോ കടവിൽ, കെ.എച്ച്. ഉസ്മാൻഖാൻ, എം.എസ്. ശിവരാമകൃഷ്ണൻ, കെ.പി. രാധാകൃഷ്ണൻ, ഫ്രാൻസിസ് ചാലിശേരി, അഡ്വ. ആശിഷ് മൂത്തേടത്ത് എന്നിവർ പങ്കെടുത്തു.