അ​ന്‍​പ​ത് മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍ പി​ന്നി​ട്ട് ഇ​രി​ങ്ങാ​ല​ക്കു​ട സേ​വാ​ഭാ​ര​തി
Sunday, July 6, 2025 7:08 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സേ​വാ​ഭാ​ര​തി​യു​ടെ അ​മ്പ​താ​മ​ത്തെ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി ഉ​ദ്ഘാ​ട​നം​ചെ​യ്തു. സേ​വാ​ഭാ​ര​തി പ്ര​സി​ഡ​ന്‍റ് ന​ളി​ന്‍ ബാ​ബു അ​ധ്യ​ക്ഷ​നാ​യി.

ആ​ര്‍​എ​സ്എ​സ് ഉ​ത്ത​ര​പ്രാ​ന്ത കാ​ര്യ​വാ​ഹ് പി.​എ​ന്‍. ഈ​ശ്വ​ര​ന്‍ സേ​വാ​സ​ന്ദേ​ശം​ന​ല്‍​കി. കൗ​ണ്‍​സി​ല​ര്‍ സ്മി​ത കൃ​ഷ്ണ​കു​മാ​ര്‍, ല​യ​ണ്‍​സ് ക്ല​ബ് ഡി​സ്ട്രി​ക്റ്റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​ണ്‍​സ​ണ്‍ കോ​ല​ങ്ക​ണ്ണി, ഡോ. ​ജോ​സ​ഫ്, രാ​ജ​ല​ക്ഷ്മി, ഹ​രി​കു​മാ​ര്‍ ത​ളി​യാ​ക്കാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. സേ​വാ​ഭാ​ര​തി​ക്കാ​യി അ​ന്‍​പ​താ​മ​ത്തെ ക്യാ​മ്പ് ന​ട​ത്തി​യ ഐ ​ഫൗ​ണ്ടേ​ഷ​ന്‍റെ ശി​വ​ന് ഉ​പ​ഹാ​രം​കൈ​മാ​റി.