ടി.​എ​ന്‍. പ്ര​താ​പ​ന്‍ വീ​ണ്ടും ടി​എ​സ്ജി​എ ചെ​യ​ര്‍​മാ​ന്‍
Sunday, July 6, 2025 7:07 AM IST
തൃ​പ്ര​യാ​ര്‍: തൃ​പ്ര​യാ​ര്‍ സ്‌​പോ​ര്‍​ട്‌​സ് ആൻഡ് ഗെ​യിം​സ് അ​സോ​സി​യേ​ഷ​ന്‍ ചെ​യ​ര്‍​മാ​നാ​യി മു​ന്‍ എംപി ടി.​എ​ന്‍. പ്ര​താ​പ​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു.​ സി.​ജി. അ​ജി​ത്കു​മാ​ര്‍ - ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ടി.​ജി. ദി​ല്ലി​ര​ത്‌​നം- ട്ര​ഷ​റ​ര്‍.

ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ചേ​ര്‍​ന്ന വാ​ര്‍​ഷി​ക ജ​ന​റ​ല്‍​ബോ​ഡി യോ​ഗ​മാ​ണു പു​തി​യ ഭ​ര​ണ​സ​മി​തിയെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. വ​ര​ണാ​ധി​കാ​രി പി. ​മാ​ധ​വ​മേ​നോ​ന്‍ അ​ധ്യ​ക്ഷ​നാ​യി.

ര​ക്ഷാ​ധി​കാ​രി​ക​ളാ​യി ശി​വ​ന്‍ ക​ണ്ണോ​ളി, പി.​എം. അ​ഹ​മ്മ​ദ്, പി.​ആ​ര്‍. താ​രാ​നാ​ഥ​ന്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​രാ​യി പി.​കെ. സു​ഭാ​ഷ്ച​ന്ദ്ര​ന്‍, സി.​എ. മു​ഹ​മ്മ​ദ് റ​ഷീ​ദ്, ഡാ​ലി ജെ. ​തോ​ട്ടു​ങ്ങ​ല്‍, സി.​എം. നൗ​ഷാ​ദ്, ടി.​യു. സു​ഭാ​ഷ്ച​ന്ദ്ര​ന്‍, സെ​ക്ര​ട്ട​റി​മാ​രാ​യി സി.​കെ. പാ​റ​ന്‍​കു​ട്ടി, എം.​സി. സ​ക്കീ​ര്‍ ഹു​സൈ​ന്‍, എ.​പി. ര​ജി​ത്ത്, എ.​എ​സ്. രാ​ജേ​ഷ്, എ​ന്‍.​കെ. സു​ഭാ​ഷ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.