എരുമപ്പെട്ടി: സംസ്ഥാന സർക്കാരിന്റെ മൂന്നുകോടി രൂപ ചെലവഴിച്ച് ബിഎംബിസി നിലവാരത്തിൽ നിർമിച്ച മങ്ങാട് - ആര്യമ്പാടം - അത്താണി റോഡ് ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം പൂർത്തിയാകുന്നതിനുമുമ്പുതന്നെ പല ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടതിൽ പ്രതിഷേധിച്ച് കോൺഗ്രസ് റോഡ് ഉപരോധിച്ചു.
എരുമപ്പെട്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉപരോധസമരം കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ്് കെ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എം. നിഷാദ് അധ്യക്ഷനായി. യുഡിഎഫ് കുന്നംകുളം നിയോജകമണ്ഡലം കൺവീനർ അമ്പലപ്പാട്ട് മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി.
നേതാക്കളായ എൻ.കെ. കബീർ, എം.സി. ഐജു, സി.വി. ജയ്സൺ, പി.എസ്. സുനീഷ്, എം.കെ. ജോസ്, എം.എം. സലീം, കെ. ഗോവിന്ദൻകുട്ടി എന്നിവർ പ്രസംഗിച്ചു.
സതീഷ് ഇടമന, സഫീന അസീസ്, വിനോദിനി മങ്ങാട്, റീന വർഗീസ്, എ.യു. മനാഫ്, റുക്കിയ മുഹമ്മദാലി, നജീബ് കൊമ്പത്തേയിൽ, റിജി ജോർജ്, സുധീഷ് പറമ്പിൽ, മീന ശലമോൻ, മേഗി അലോഷ്യസ്, ശ്യാംജി, സുന്ദരൻ ചിറ്റണ്ട തുടങ്ങിയവർ നേതൃത്വം നൽകി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.