ഇ​രി​ങ്ങാ​ല​ക്കു​ട റോ​ട്ട​റി ക്ല​ബ്ബിന്‍റെ സേ​വ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു തു​ട​ക്കം
Sunday, July 6, 2025 7:08 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ 2025- 26 വ​ര്‍​ഷ​ത്തെ സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. ഗ​വ​ര്‍​ണ​ര്‍ ആ​ര്‍. ജ​യ​ശ​ങ്ക​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​. ഇ​രി​ങ്ങാ​ല​ക്കു​ട റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ ഹ​ക്കിം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഡി​സ്ട്രി​ക്ട് ഡ​യ​റ​ക്ട​ര്‍ മ​നോ​ജ് പു​ഷ്‌​ക​ര്‍, അ​സി​സ്റ്റ​ന്‍റ് ഗ​വ​ര്‍​ണ​ര്‍ ഡേ​വി​സ് കോ​നു​പ​റ​മ്പ​ന്‍, ജി​ജി​ആ​ര്‍ ത​മ്പി വ​ര്‍​ഗീ​സ്, പ്ര​ഫ.​എം.​എ. ജോ​ണ്‍, സെ​ക്ര​ട്ട​റി ര​ഞ്ജി ജോ​ണ്‍, ട്ര​ഷ​റ​ര്‍ ടി.​ജി. സ​ച്ചി​ത്ത്, അ​ഡ്വ. തോ​മ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​ഫ. എം.​എ. ജോ​ണ്‍- പ്ര​സി​ഡ​ന്‍റ്, അ​ബ്ദു​ള്‍ ഹ​ക്കീം- സെ​ക്ര​ട്ട​റി, ടി.​ജി. സ​ച്ചി​ത്ത്-​ട്ര​ഷ​റ​ര്‍ എ​ന്നി​വ​ര്‍ ചു​മ​ത​ല​യേ​റ്റു.