ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്
Sunday, July 6, 2025 7:08 AM IST
മു​രി​ങ്ങൂ​ർ: ചെ​റു​മ​റ്റം ആ​ര്‍​ട്സ് ആന്‍റ്‌ഡ് സ്പോ​ര്‍​ട്സ് ക്ല​ബും ഭ​ട്ടേ​രി മ​ഠം ഹോ​സ്പി​റ്റ​ലും സം​യു​ക്ത​മാ​യി ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും മ​രു​ന്ന് വി​ത​ര​ണ​വും ന​ട​ത്തി.

ഫാ. ​ജോ​ഷി ക​ള​പ​റ​മ്പ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കു​ള്ള സൗ​ജ​ന്യ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്നു. ക്ല​ബ് പ്ര​സി​ഡ​ന്‍റ്് ജി​നോ ജെ.​പു​ല്ലേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​രാ​യ റി​ന്‍​സി രാ​ജേ​ഷ്, ഷീ​ജ പോ​ളി, റൈ​മോ​ള്‍ ജോ​സ്, സം​വി​ധാ​യ​ക​ന്‍ കെ.എം. മ​ധു​സൂ​ദ​ന​ന​ൻ, ക്ല​ബ് വൈ​സ് പ്ര​സി​ഡന്‍റ് സിം​സ​ണ്‍ വെ​മ്പി​ലാ​ന്‍, സെ​ക്ര​ട്ട​റി ജി​നു വി​ജ​യ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭ​ട്ടേ​രി മ​ഠം ഹോ​സ്പി​റ്റ​ല്‍ ഡോ​ക്ട​ർ​മാ​രാ​യ ഡോ. ​ജ​ഗ​ന്നി​വാ​സ് ഭ​ട്ടേ​രി, ഡോ. ​മ​നു കൃ​ഷ്ണ​ൻ, ഡോ. ​ക്ലി​യോ സോ​ണി എ​ന്നി​വ​ര്‍ മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളും പ്ര​തി​വി​ധി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ ക്ലാ​സ് ന​യി​ച്ചു.