കു​ന്നം​കു​ളത്ത് ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Sunday, July 6, 2025 7:08 AM IST
കു​ന്നം​കു​ളം: ഒരു കി​ലോ ക​ഞ്ചാ​വു​മാ​യി കു​ന്നം​കു​ള​ത്ത് രണ്ടുപേ​ർ അ​റ​സ്റ്റി​ൽ. കു​ന്നം​കു​ളം അ​ടു​പ്പു​ട്ടി പാ​ക്ക​ത്ത് അ​ജി​ത് (35), കാ​ക്ക​ശേ​രി ബെ​ർ​ലി​ൻ (27) എ​ന്നി​വ​രെ​യാ​ണ് കു​ന്നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ വൈ​കീ​ട്ട് കു​ന്നം​കു​ളം വ​ട​ക്കാ​ഞ്ചേ​രി റോ​ഡി​ൽ നി​ന്നു​മാ​ണ് ഇ​വ​ർ പി​ടി​യി​ലാ​കു​ന്ന​ത്. കു​ന്നം​കു​ളം പോ​ലീ​സും ഡാ​ൻ​സാ​ഫ് സം​ഘ​വും ചേ​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.