ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു
Saturday, July 5, 2025 3:51 AM IST
അ​ടൂ​ർ: എം​സി റോ​ഡി​ൽ അ​ര​മ​ന​പ്പ​ടി മാ​രു​തി ഷോ​റൂ​മി​ന്‍റെ മു​ൻ​വ​ശ​ത്താ​യി വൃ​ക്ഷ​ശി​ഖ​രം ഒ​ടി​ഞ്ഞുവീ​ണ‌് അ​തു​വ​ഴി വ​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് സാ​ര​മാ​യ പ​രി​ക്കേ​റ്റു.

അ​ടൂ​രി​ൽ​നി​ന്നു ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ലാ​ക്കു​ക​യും റോ​ഡി​ൽ വീ​ണ മ​രം മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​ത​ത​ട​സം നീ​ക്കു​ക​യും ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ 8 30ഓ​ടെ​യാ​ണ് സം​ഭ​വം. എം​സി റോ​ഡി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​ത​ട​സം നേ​രി​ട്ടു.