വി​ദ്യാ​ര്‍​ഥി​ക​ള്‍ പു​തി​യ ആ​ശ​യ​ങ്ങ​ളു​ടെ​യും അ​റി​വു​ക​ളു​ടെ​യും ഉ​ത്പാ​ദ​ക​രാ​ക​ണം: മ​ന്ത്രി ആ​ർ.​ ബി​ന്ദു
Friday, July 4, 2025 3:28 AM IST
പ​ന്ത​ളം: പു​തി​യ ആ​ശ​യ​ങ്ങ​ളു​ടെ​യും അ​റി​വു​ക​ളു​ടെ​യും ഉ​ത്പാ​ദ​ക​രാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​റ​ണ​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ര്‍. ബി​ന്ദു. പ​ന്ത​ളം എ​ന്‍​എ​സ്എ​സ് കോ​ള​ജി​ല്‍ റൂ​സ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി 80 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചു നി​ര്‍​മി​ച്ച അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ഭി​രു​ചി​ക​ള്‍​ക്ക​നു​സൃ​ത​മാ​യി വ​ള​രാ​ന്‍ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ല്‍ പ​രി​ശീ​ല​ന​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്നും നൂ​ത​ന ആ​ശ​യ​ങ്ങ​ള്‍ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ഞ്ചു മു​ത​ല്‍ 25 ല​ക്ഷം രൂ​പ വ​രെ ധ​ന​സ​ഹാ​യം ന​ല്‍​കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കു​ട്ടി​ക​ളു​ടെ സ​ര്‍​ഗാ​ത്മ​ക ക​ഴി​വു​ക​ള്‍ വി​ക​സി​പ്പി​ക്കാ​ന്‍ അ​ധ്യാ​പ​ക സ​മൂ​ഹം ശ്ര​മി​ക്ക​ണം. അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​നാ​യി ഹ​യ​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​ക്‌​സ​ല​ന്‍​സ് ടീ​ച്ചിം​ഗ് ലേ​ണിം​ഗ് ആ​ന്‍​ഡ് ട്രെ​യി​നിം​ഗ് സ്ഥാ​പ​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ വി​ദ്യാ​ര്‍​ഥി​ക​ളെ കാ​ല​ത്തി​നു​സൃ​ത​മാ​യ വൈ​ജ്ഞാ​നി​ക അ​ന്വേ​ഷ​ങ്ങ​ളി​ലേ​ക്കു ന​യി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

റൂ​സ പ​ദ്ധ​തി​യി​ലൂ​ടെ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ​ല​യ​ങ്ങ​ളി​ല്‍ സ്മാ​ര്‍​ട്ട് ക്ലാ​സ് റൂ​മു​ക​ള്‍, അ​ക്കാ​ദ​മി​ക് ബ്ലോ​ക്കു​ക​ൾ, ആ​ധു​നി​ക ലൈ​ബ്ര​റി​ക​ള്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ബ്ലോ​ക്കു​ക​ള്‍ തു​ട​ങ്ങി​യ​വ നി​ർ​മി​ച്ചു.

കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സം​യു​ക്ത​മാ​യി 60 : 40 അ​നു​പാ​ത​ത്തി​ലാ​ണ് റൂ​സ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ 116 ക​ലാ​ല​യ​ങ്ങ​ള്‍​ക്ക് ര​ണ്ടു​കോ​ടി രൂ​പ വീ​തം ന​ല്‍​കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക സെ​ല്‍ രൂ​പീ​ക​രി​ച്ചാ​ണ് റൂ​സ പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​ത്. റൂ​സ ഫ​ണ്ട് മു​ഖേ​ന സ​യ​ന്‍​സ് ലാ​ബ്, ഓ​ഫി​സ്, ലൈ​ബ്ര​റി​യു​ടെ​യും ഓ​ഡി​റ്റോ​റി​യ​ത്തി​ന്റെ​യും ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ പൂ​ര്‍​ത്തി​ക​രി​ച്ചു.

ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന്ത​ളം ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ അ​ച്ച​ന്‍​കു​ഞ്ഞ് ജോ​ണ്‍, കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗ​ങ്ങ​ളാ​യ ഡോ.​എ​സ്.​ജ്യോ​ത്സ​ന, ഡോ.​ആ​ര്‍. ശ്രീ​പ്ര​സാ​ദ്, പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​എം.​ജി. സ​ന​ല്‍​കു​മാ​ർ, കോ​ള​ജ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ല​ക്ഷ്മി പ്ര​സ​ന്ന​ൻ‌, സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് കെ.​എ​ന്‍ രാ​ജേ​ഷ് കു​മാ​ർ, റൂ​സ കോ-​ഓ​ഡി​നേ​റ്റ​ര്‍ ഡോ.​എ​സ്. ശ​ര​വ​ണ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.