ക​തി​ർ ആ​പ്പ്: ര​ജി​സ്ട്രേ​ഷ​ൻ കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ.
Thursday, July 3, 2025 3:38 AM IST
പ​ത്ത​നം​തി​ട്ട: ക​ർ​ഷ​ക​ർ​ക്ക് സ​ർ​ക്കാ​രി​ൽ നി​ന്നും ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കു​ള്ള ക​തി​ർ ആ​പ്പ് ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള സ​മ​യ പ​രി​ധി ജൂ​ലൈ 31 ൽ ​നി​ന്നും ഓ​ഗ​സ്റ്റ് 31ലേ​ക്ക് നീ​ട്ട​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ജോ​സ് മു​ത്ത​നേ​ത്ത്.

ക​ർ​ഷക കോൺഗ്രസ് പ​ത്ത​നം​തി​ട്ട ജി​ല്ലാ നേ​തൃ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ന്യ​മൃ​ഗ ശ​ല്യം മൂ​ലം കൃ​ഷി​നാ​ശം സം​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​നു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ ആ​ശ്രി​ത​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ​വും സ​ർ​ക്കാ​ർ വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​താ​യും ജോ​സ് മു​ത്ത​നേ​ത്ത് ആ​രോ​പി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എ​ച്ച്. സി​റാ​ജു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി മാ​ത്യു ചെ​റി​യാ​ൻ, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ സു​രേ​ഷ് കോ​ശി, സ​തീ​ഷ് പ​ഴ​കു​ളം, എം. ​കെ. പു​ഷോ​ത്ത​മ​ൻ, അ​ജി അ​ല​ക്സ്, ജോ​ജി ന​ടു​കു​ന്നി​ൽ, കെ. ​വി. രാ​ജ​ൻ, ജോ​ജി ക​ഞ്ഞി​ക്കു​ഴി, സ​ജു മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.