കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ്: ഏ​ഴു​നി​ല ആ​ശു​പ​ത്രി കെ​ട്ടി​ടം ഒ​ക്ടോ​ബ​റി​ൽ
Friday, July 4, 2025 3:28 AM IST
കോ​ന്നി: സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 200 കി​ട​ക്ക​ക​ളും അ​ഞ്ചു വി​ഭാ​ഗ​ങ്ങ​ളും ചേ​ര്‍​ന്ന ഏ​ഴു​നി​ല ആ​ശു​പ​ത്രി കെ​ട്ടി​ടം നി​ർ​മാ​ണം ഒ​ക്ടോ​ബ​റി​ൽ പൂ​ർ​ത്തി​യാ​കും. ഇ​തോ​ടെ 500 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി സം​വി​ധാ​നം പൂ​ർ​ണ​സ​ജ്ജ​മാ​കും. 800 സീ​റ്റു​ള്ള ഓ​ഡി​റ്റോ​റി​യ​വും അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ നി​ര്‍​മാ​ണ പു​രോ​ഗ​തി ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ കെ. ​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യും ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​നും വി​ല​യി​രു​ത്തി.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. യ​ഥാ​ക്ര​മം 200, 250 കു​ട്ടി​ക​ള്‍​ക്ക് താ​മ​സി​ക്കാം. മൂ​ന്ന് കി​ട​പ്പു​മു​റി​ക​ളോ​ടെ ഇ​രു​നി​ല ഡീ​ന്‍ വി​ല്ല, ടൈ​പ്പ് ബി, ​ടൈ​പ്പ് ഡി ​പാ​ര്‍​പ്പി​ട​സ​മു​ച്ച​യം, ലോ​ന്‍​ഡ്രി കെ​ട്ടി​ടം, അ​ക്കാ​ദ​മി​ക്ക് ബ്ലോ​ക്ക്, മോ​ര്‍​ച്ച​റി എ​ന്നി​വ പൂ​ര്‍​ത്തീ​ക​രി​ച്ചു. ടൈ​പ്പ് എ, ​ടൈ​പ്പ് സി ​പാ​ര്‍​പ്പി​ട​സ​മു​ച്ച​യ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു.

കി​ഫ്ബി​യി​ല്‍ നി​ന്നും 352 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ന​ട​ത്തു​ന്ന വി​ക​സ​ന പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഏ​ഴ് വെ​ന്‍റി​ലേ​റ്റ​ര്‍ ബെ​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ട്ട 20 കി​ട​ക്ക​ക​ളു​ള്ള ഐ​സി​യു​വി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചു. മൂ​ന്നു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​വും പൂ​ര്‍​ത്തി​യാ​യി. ര​ണ്ട് ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​ര്‍, ലേ​ബ​ര്‍ റൂ​മു​ക​ള്‍, ലേ​ബ​ര്‍ വാ​ര്‍​ഡു​ക​ള്‍ എ​ന്നി​വ​യു​ണ്ട്. എ​ച്ച്എ​ല്‍​എ​ല്‍ നേ​തൃ​ത്വ​ത്തി​ല്‍ അ​ത്യാ​ധു​നി​ക ഫാ​ര്‍​മ​സി പൂ​ര്‍​ത്തീ​ക​രി​ച്ചു.

ആ​വ​ശ്യ മ​രു​ന്നു​ക​ളും സ​ര്‍​ജി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും ല​ഭ്യ​മാ​കും. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​യും മെ​ഡി​സെ​പ്പും പ്രാ​ബ​ല്യ​ത്തി​ലാ​യി. ജീ​വ​ന​ക്കാ​ര്‍​ക്കാ​യി 11 നി​ല​വീ​തം ഉ​ള്ള ര​ണ്ട് പാ​ര്‍​പ്പി​ട സ​മു​ച്ച​യം പൂ​ര്‍​ത്തി​യാ​യി. അ​ക്കാ​ഡ​മി​ക്ക് ബ്ലോ​ക്കി​ന്‍റെ ര​ണ്ടാം​ഘ​ട്ട​വും പൂ​ര്‍​ത്തീ​ക​രി​ച്ചു.

ഒ​പി, ഐ​പി, അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു. ടോ​ക്ക​ണ്‍ സം​വി​ധാ​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് നി​ക​ത്താ​നും എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. ബ്ല​ഡ് ബാ​ങ്കി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​വും വി​ല​യി​രു​ത്തി.

എം​എ​ല്‍​എ​യും ജി​ല്ലാ ക​ള​ക്ട​റും ആ​ശു​പ​ത്രി​യി​ലെ വി​വി​ധ ബ്ലോ​ക്കു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. രോ​ഗി​ക​ള്‍​ക്കു​ള്ള സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ആ​ര്‍. എ​സ്. നി​ഷ, മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​എ. ഷാ​ജി, വി​ക​സ​ന സ​മി​തി അം​ഗം സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.