മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ നി​ല​നി​ൽ​ക്ക​ണം: പി.​ബി. നൂ​ഹ്
Thursday, July 3, 2025 3:38 AM IST
മൗണ്ട് സി​യോ​ൺ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ്

അ​ടൂ​ർ: ഏ​തു മേ​ഖ​ല​യി​ലാ​യാ​ലും മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ കൈ​മോ​ശം വ​രാ​തെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ഗ​താ​ഗ​ത​വ​കു​പ്പ് സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി പി.​ബി. നൂ​ഹ്. അ​ടൂ​ർ മൗ​ണ്ട് സി​യോ​ൺ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഡോ​ക്ട​ർ​മാ​ർ മ​നു​ഷ്യ​ത്വം നി​റ​ഞ്ഞ സ​മീ​പ​ന​ത്തോ​ടെ രോ​ഗി​ക​ളെ കാ​ണ​ണം.

സ്വ​ഭാ​വ​രൂ​പീ​ക​ര​ണം ഏ​തു മേ​ഖ​ല​യി​ലും പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന ഘ​ട​ക​മാ​ണെ​ന്നും നൂ​ഹ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. മൗ​ണ്ട് സി​യോ​ൺ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ട്ട​യം ഗ​വ. മെ​ഡി​ക്ക​ൽ കോ​ളജി​ലെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ വി​ഭാ​ഗം മേ​ധാ​വി ഡോ.​ടി.​കെ. ജ​യ​കു​മാ​ർ, പ്ലാ​സ്റ്റി​ക് സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ലെ ഡോ. ​ല​ക്ഷ്മി ജ​യ​കു​മാ​ർ, മൗ​ണ്ട് സിയോ​ൺ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല മു​ൻ സി​ൻ​ഡി​ക്കറ്റ് അം​ഗം പ്ര​ഫ.​ഡി.​കെ. ജോ​ൺ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജോ​സ​ഫ് ഏ​ബ്ര​ഹാം,

വൈ​സ് ചെ​യ​ർ​മാ​ൻ സാ​മു​വ​ൽ ഏ​ബ്ര​ഹാം, ഡ​യ​റ​ക്ട​ർ ഷി​ജു വ​ർ​ഗീ​സ്, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഹ​രി​കൃ​ഷ്ണ​ൻ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ഡോ. ​സ്റ്റീ​വ് ജി. ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 2019 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബി​രു​ദം ഏ​റ്റു​വാ​ങ്ങി​യ​ത്.