മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ സ​ര്‍​ജ​റി യൂ​ണി​റ്റ് ആ​രം​ഭി​ച്ചു
Friday, July 4, 2025 3:48 AM IST
പ​ത്ത​നം​തി​ട്ട: മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ മൊ​ബൈ​ല്‍ സ​ര്‍​ജ​റി യൂ​ണി​റ്റ് ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് പ്ര​വ​ര്‍​ത്ത​നം. ജി​ല്ല​യി​ലെ ആ​റ് ആ​ന്‍​ക​റിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​യ പ​ത്ത​നം​തി​ട്ട, പു​ല്ലാ​ട്, റാ​ന്നി, തി​രു​വ​ല്ല, കോ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ട​ന്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും. അ​ടൂ​രി​ല്‍ എ​ട്ടി​ന് യൂ​ണി​റ്റ് ആ​രം​ഭി​ക്കും.

പ​ശു, എ​രു​മ, ആ​ട്, നാ​യ, പൂ​ച്ച, പ​ന്നി തു​ട​ങ്ങി​യ​വ​യ്ക്ക് മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച ശ​സ്ത്ര​ക്രി​യ​ക​ള്‍ അ​താ​ത് ആ​ന്‍​ക​റിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ന​ട​ത്തും. മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച ശ​സ്ത്ര​ക്രി​യ വേ​ണ്ടിവ​രുന്ന മൃ​ഗ​ങ്ങ​ളു​ടെ ഉ​ട​മ​ക​ള്‍ അ​താ​ത് അ​ന്‍​ക​റിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ വെ​റ്റ​റി​ന​റി സ​ര്‍​ജ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്താം.

സി​സേ​റി​യ​ന്‍, ലാ​പ്രോ​ട്ടമി, ട്യൂ​മ​ര്‍ നീ​ക്കം, ഹെ​ര്‍​ണി​യ, ഗ​ര്‍​ഭാ​ശ​യ നീ​ക്കം ചെ​യ്യ​ൽ, കാ​സ്ട്രേ​ഷ​ന്‍, ആം​പ്യൂ​ട്ടേ​ഷ​ന്‍ സ​ര്‍​ജ​റി​ക​ള്‍ ന​ട​ത്തും. ഓ​രോ ശ​സ്ത്ര​ക്രി​യ​യ്ക്ക് സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ഫീ​സ് ക്യു​ആ​ര്‍ കോ​ഡ് മു​ഖേ​ന ഒ​ടു​ക്ക​ണ​മെ​ന്നും ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ. ​എ​സ്. സ​ന്തോ​ഷ് അ​റി​യി​ച്ചു.