മല്ലപ്പള്ളി: മല്ലപ്പള്ളി - പരിയാരം - കോമളം റോഡിലെ തേരടപ്പുഴ കലുങ്കിനു സമീപം നിരന്തരമായുണ്ടാകുന്ന അപകടങ്ങൾ പരിഹരിക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ. തേരടപ്പുഴ കലുങ്കിനു സമീപം നിരന്തരമായുണ്ടാകുന്ന അപകടങ്ങൾക്കു പരിഹാരം തേടി കേരള കോൺഗ്രസ് നടത്തിയ ശ്രദ്ധക്ഷണിക്കൽ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റോഡ് നിർമിച്ച കെഎസ്ടിപിക്ക് അഞ്ചു വർഷത്തേക്ക് പരിപാലന ചുമതല ഉണ്ടായിരിക്കേ, തുടർച്ചയായി അപകടങ്ങളും ഒരു മരണവും നടന്നിട്ടും ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
റോഡ് സുരക്ഷാ വിഭാഗം സ്ഥലം സന്ദർശിക്കണമെന്നും കുഞ്ഞുകോശി പോൾ ആവശ്യപ്പെട്ടു. ടി.എസ്. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതി അംഗം ജോൺസൺ കുര്യൻ, സംസ്ഥാന കമ്മിറ്റി അംഗം എം. എസ്. ശ്രീദേവി, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സാം പട്ടേരിൽ, ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരായ എസ്. വിദ്യമോൾ,
സൂസൻ ദാനിയേൽ, അംഗം സജി ഡേവിഡ്, ബ്ലോക്ക് പഞ്ചായത്തംഗം ലൈല അലക്സാണ്ടർ, അനിൽ കയ്യാലാത്ത്, രാജൻ എണാട്ട്, ഏബ്രഹാം ജോർജ് , ജോസ് കുഴിമണ്ണിൽ, ബാബു പടിഞ്ഞാറെക്കൂറ്റ്, ജോൺസൺ ജേക്കബ്, ജോസഫ് മാത്യു, ബിജു പണിക്കമുറി, അലക്സാണ്ടർ കുളങ്ങര, ജേക്കബ് ജോർജ്, സതീഷ് കരിങ്ങടംപള്ളി , സാബു കളർമണ്ണിൽ , എം. കെ. കുര്യൻഎന്നിവർ പ്രസംഗിച്ചു.