മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് നടത്തി
Friday, July 4, 2025 3:28 AM IST
പ​ത്ത​നം​തി​ട്ട: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കെ​ട്ടി​ടം ഇ​ടി​ഞ്ഞുവീ​ണു വീ​ട്ട​മ്മ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ പ്ര​തി​ഷേ​ധ​മി​ര​മ്പി. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നെ​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു.

ഇ​തി​നി​ടെ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് പ്ര​വ​ർ​ത്ത​ക​ർ ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. ഇ​തോ​ടെ യു​വ​തി ഉ​ൾ​പ്പെടെ​യു​ള്ള പ്ര​വ​ർ​ത്ത​രെ പോ​ലീ​സ് വ​ള​ഞ്ഞുവ​ച്ചു. തു​ട​ർ​ന്ന് ബ​ലം പ്ര​യോ​ഗി​ച്ച് പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു ചെ​യ്തു നീ​ക്കി.