സി​ബി​ഐ സം​ഘം ചി​റ്റാ​റി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി
Friday, July 4, 2025 3:53 AM IST
പ​ത്ത​നം​തി​ട്ട: വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ ചി​റ്റാ​റി​ലെ ക​ർ​ഷ​ക​ൻ പി. ​പി. മ​ത്താ​യി മ​രി​ച്ച സം​ഭ​വ​ത്തി​ൽ സി​ബി​ഐ സം​ഘം ചി​റ്റാ​റി​ലും കു​ട​പ്പ​ന​യി​ലു​മെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

മ​ത്താ​യി​യെ വ​ന​പാ​ല​ക​ർ വി​ളി​ച്ചു​കൊ​ണ്ടു​പോ​യ വ​ന​മേ​ഖ​ല​യി​ലും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ കു​ട​പ്പ​ന​യി​ലെ കു​ടും​ബ​വീ​ടി​നോ​ടു ചേ​ർ​ന്ന കി​ണ​റും സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.

ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം കേ​സി​ൽ സി​ബി​ഐ പു​ന​ര​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം മ​ത്താ​യി​യു​ടെ ഭാ​ര്യ ഷീ​ബാ​മോ​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.