എ​സ്. ബി​നു​വി​ന് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കും
Thursday, July 3, 2025 3:38 AM IST
അ​ടൂ​ർ: പു​ഞ്ചി​രി​ക്കു​ന്ന മു​ഖ​വു​മാ​യി അ​ടൂ​രി​ന്‍റെ പൊ​തു​രം​ഗ​ത്തു നി​റ​ഞ്ഞുനി​ന്ന എ​സ്. ബി​നു​വി​ന്‍റെ വി​യോ​ഗം അ​ടൂ​രി​നു തീ​രാ​നോ​വാ​യി. പ​റ​ക്കോ​ട് പി​ജി​എം ഹൈ​സ്കൂ​ളി​ൽ കെ​എ​സ്‌​യു​വി​ലൂ​ടെ പൊ​തു​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ നി​ന്നും1996​ൽ മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ കൗ​ൺ​സി​ല​റാ​യി. 2000ത്തിൽ ​അ​ടൂ​ർ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

അ​ക്കാ​ല​യ​ള​വി​ൽ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റും വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്നു. കെ​എ​സ്‌​യു​വി​ന്‍റെ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പ​റ​ക്കോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം, 2005ൽ ​വീ​ണ്ടും ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ.

നി​ല​വി​ൽ കോ​ൺ​ഗ്ര​സ് അ​ടൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്, പ​ത്ത​നം​തി​ട്ട ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം, പ​റ​ക്കോ​ട് വൈ​എം​സി​എ ബോ​ർ​ഡ് അം​ഗം, അ​ടൂ​ർ താ​ലൂ​ക്ക് ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രിവി​ക​സ​ന സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

യാ​ത്ര​ക​ൾ​ഏറെ ഇ​ഷ്ട​പ്പെ​ട്ട ബി​നു തി​ക​ഞ്ഞ മ​തേ​ത​ര​വാ​ദി​യാ​യി​രു​ന്നു. എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ആ​ഘോ​ഷ​ങ്ങ​ളി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. പ​റ​ക്കോ​ട് പ്ര​ദേ​ശ​ത്തെ പാ​വ​പ്പെ​ട്ട​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഓ​ടിന​ട​ന്നു.

മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് അ​ടൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ലും പി​ന്നീ​ട് അ​ടൂ​ർ ഗാ​ന്ധി സ്മൃ​തി മൈ​താ​ന​ത്തും പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ച​ശേ​ഷ​മാ​യി​രി​ക്കും വീ​ട്ടി​ലെ​ത്തി​ക്കു​ക.