ഉ​ന്ന​തി​ക​ളി​ല്‍ ഓ​ടി​യെ​ത്തി റേ​ഷ​ന്‍​ക​ട
Thursday, July 3, 2025 3:38 AM IST
2,98,096 കി​ലോ ഭ​ക്ഷ്യ​ധാ​ന്യം വി​ത​ര​ണം ചെ​യ്തു

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ആ​ദി​വാ​സി ഉ​ന്ന​തി​ക​ളി​ല്‍ റേ​ഷ​ന്‍ നേ​രി​ട്ട് എ​ത്തി​ക്കു​ന്ന ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്‍റെ സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ന്‍​ക​ട പ​ദ്ധ​തി ജ​ന​കീ​യ​മാ​യി. 2,98,096 കി​ലോ​ഗ്രാം ഭ​ക്ഷ്യ​ധാ​ന്യം ഇ​തേ​വ​രെ അ​ര്‍​ഹ​രു​ടെ കൈ​ക​ളി​ലെ​ത്തി.

സ​മീ​പ റേ​ഷ​ന്‍ക​ട​ക​ളി​ല്‍ നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ഉ​ന്ന​തി​യി​ലെ നി​ശ്ചി​ത കേ​ന്ദ്ര​ത്തി​ലെ​ത്തി വി​ത​ര​ണം ചെ​യ്യു​ന്ന സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ന്‍​ക​ട പ​ദ്ധ​തി​ക്ക് 2018ലാ​ണ് തു​ട​ക്ക​മാ​യ​ത്.
റാ​ന്നി, കോ​ന്നി താ​ലൂ​ക്കു​ക​ളി​ലെ 11 ഉ​ന്ന​തി​ക​ളി​ലാ​യി 886 കു​ടും​ബ​ങ്ങ​ള്‍​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നു​ണ്ട്.

അ​ടി​ച്ചി​പ്പു​ഴ, ക​രി​കു​ളം, ചൊ​ള്ള​നാ​വ​യ​ല്‍, കു​റു​മ്പ​ന്‍ മൂ​ഴി, മ​ണ​ക്ക​യം, അ​ട്ട​ത്തോ​ട്, മ​ഞ്ഞ​ത്തോ​ട്, പ്ലാ​പ്പ​ള്ളി, ഒ​ളി​ക​ല്ല് ഉ​ന്ന​തി​ക​ളി​ലെ 849 കു​ടും​ബ​ങ്ങ​ളും കോ​ന്നി​യി​ലെ കാ​ട്ടാ​ത്തി​പ്പാ​റ, സാ​യ്പ്പി​ന്‍ കു​ഴി ഉ​ന്ന​തി​ക​ളി​ലെ 37 കു​ടും​ബ​ങ്ങ​ളും ഗു​ണ​ഭോ​ക്ത​ക്ക​ളാ​ണ്. വ​നം വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ന്‍​ക​ട യാ​ഥാ​ര്‍​ഥ്യ​മാ​യ​ത്.

സ​ഞ്ച​രി​ക്കു​ന്ന ആ​റ് റേ​ഷ​ന്‍​ക​ട​ക​ളി​ലൂ​ടെ അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍​ക്ക് എ​ല്ലാ മാ​സ​വും ആ​ദ്യ ആ​ഴ്ച​യി​ല്‍ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കും. അ​രി, ഗോ​ത​മ്പ്, ആ​ട്ട, പ​ഞ്ച​സാ​ര എ​ന്നി​വ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കൃ​ത്യ​മാ​യ അ​ള​വും തൂ​ക്ക​വും ഉ​റ​പ്പാ​ക്കി റേ​ഷ​നിം​ഗ് ഇ​ന്‍​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ത​ര​ണം. അ​ത​ത് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കാ​ണ് ചു​മ​ത​ല.

അ​തി​ദ​ാരി​ദ്ര്യ നി​ര്‍​മാ​ര്‍​ജ​നം ല​ക്ഷ്യ​മി​ട്ട് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​പ്പം പ​ദ്ധ​തി​യും നി​ല​വി​ലു​ണ്ട്. നേ​രി​ട്ട് റേ​ഷ​ന്‍ കൈ​പ്പ​റ്റാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്ക് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളി​ലൂ​ടെ സാ​ധ​ന​ങ്ങ​ള്‍ വീ​ട്ടി​ല്‍ എ​ത്തി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

അ​തി​ദ​രി​ദ്ര​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 275 പേ​ര്‍​ക്ക് ഇ​തു​വ​രെ മു​ന്‍​ഗ​ണ​ന കാ​ര്‍​ഡ് ന​ല്‍​കി. ക​രു​ത​ലും കൈ​ത്താ​ങ്ങും താ​ലൂ​ക്ക്ത​ല അ​ദാ​ല​ത്തി​ലൂ​ടെ 33 റേ​ഷ​ന്‍​കാ​ര്‍​ഡു​ക​ള്‍ മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലേ​ക്കും തെ​ളി​മ​പ​ദ്ധ​തി​യി​ലൂ​ടെ ബി​പി​എ​ല്‍ അ​പേ​ക്ഷ​ക​ള​ല്‍ 48 റേ​ഷ​ന്‍​കാ​ര്‍​ഡ് പി​എ​ച്ച്എ​ച്ച് വി​ഭാ​ഗ​ത്തി​ലേ​ക്കും മാ​റ്റി. .