മ​ന്ദ​മ​രു​തി - ക​ക്കു​ടു​മ​ൺ റോ​ഡ് നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണം
Thursday, July 3, 2025 3:38 AM IST
റാ​ന്നി : 20 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​തെ മ​ന്ദ​മ​രു​തി - ക​ക്കു​ടു​മ​ൺ റോ​ഡ് ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യ​തി​നേ തു​ട​ർ​ന്ന് ജ​ന​രോ​ഷമു​യ​രു​ന്നു. 12.55 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തുകൊണ്ട് ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത​ല്ലാ​തെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം യാ​തൊ​ന്നും ന​ട​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തി.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് അ​ട​ക്കം ഉ​പ​യോ​ഗി​ക്കാ​വു​ന്ന റോ​ഡി​നോ​ടു സ​ർ​ക്കാ​ർ കാ​ട്ടു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പ​ഴ​വ​ങ്ങാ​ടി ടൗ​ൺ മ​ണ്ഡ​ലം ക​മ്മി​റ്റി എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. കെ​പി​സി​സി സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് മ​ന്ദ​മ​രു​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി റി​ങ്കു ചെ​റി​യാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​കാ​ശ് തോ​മ​സ്, സി. ​കെ. ബാ​ല​ൻ, സി​ബി താ​ഴ​ത്തി​ല്ല​ത്ത്, റൂ​ബി കോ​ശി, അ​ന്ന​മ്മ തോ​മ​സ്, ബെ​ന്നി മാ​ട​ത്തും​പ​ടി, റെ​ഞ്ചി പ​താ​ലി​ൽ, ബി​നോ​ജ് ചി​റ​യ്ക്ക​ൽ, ജോ​സ​ഫ് കാ​ക്കാ​നം​പ​ള്ളി​യി​ൽ, ഏ​ബ്ര​ഹാം കെ. ​ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.