കെ. മ​ഹേ​ഷ് കു​മാ​ർ അ​ടൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ
Thursday, July 3, 2025 3:22 AM IST
അ​ടൂ​ർ: ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നാ​യി സി​പി​എ​മ്മി​ലെ കെ. ​മ​ഹേ​ഷ്കു​മാ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ആ​ർ​ഡി​ഒ വി​പി​ൻ കു​മാ​റാ​യി​രു​ന്നു വ​ര​ണാ​ധി​കാ​രി. യു​ഡി​എ​ഫും ബി​ജെ​പി​യും വി​ട്ടു​നി​ന്ന​തി​നാ​ൽ മ​ത്സ​രം ഏ​ക​ക​ണ്ഠ​മാ​യി​രു​ന്നു. ന​ഗ​ര​സ​ഭ​യി​ലെ 27- ാം വാ​ർ​ഡി​നെ​യാ​ണ് മ​ഹേ​ഷ്കു​മാ​ർ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്.

മ​ഹേ​ഷ് കു​മാ​റി​ന്‍റെ പേ​ര് സി​പി​ഐ​യി​ലെ ഡി. ​സ​ജി നി​ർ​ദേശി​ച്ചു. അ​ജി പാ​ണ്ടി​ക്കു​ടി പി​ന്താ​ങ്ങി. മു​ൻ ന​ഗ​ര​സ​ഭാ കൗ​ൺസി​ല​ർ എ​സ്.​ബി​നു​വി​ന്‍റെ നി​ര്യാ​ണ​ത്തെത്തുട​ർ​ന്ന് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ല. അ​തി​നാ​ൽ മ​ഹേ​ഷ് കു​മാ​റി​നെ​തി​രേ ആ​രും മ​ത്സ​ര​രം​ഗ​ത്തെ​ത്തി​യി​ല്ല.

ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണാ​യി​രു​ന്ന ദി​വ്യ റെ​ജി മു​ഹ​മ്മ​ദ് സി​പി​എം നി​ർ​ദേ​ശ​ത്തെത്തുട​ർ​ന്ന് സ്ഥാ​നം രാ​ജി​വ​ച്ച​തോ​ടെ​യാ​ണ് പു​തി​യ ചെ​യ​ർ​മാ​നെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ടി​വ​ന്ന​ത്. ചു​രു​ങ്ങി​യ കാ​ല‍​യ​ള​വി​ലേ​ക്കാ​ണ് പ​ദ​വി​യെ​ങ്കി​ലും ഘ​ട​ക​ക​ക്ഷി​ക​ളാ​യ കേ​ര​ള കോ​ൺ​ഗ്ര​സ് -എ​മ്മും എ​ൻ​സി​പി -എ​സും ചെ​യ​ർ​മാ​ൻസ്ഥാ​ന​ത്തി​ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​രു​ന്നു.

ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷ​മു​ള്ള മൂ​ന്നാ​മ​ത്തെ ചെ​യ​ർ​മാ​നാ​ണ് മ​ഹേ​ഷ് കു​മാ​ർ. ആ​ദ്യടേ​മി​ൽ സി​പി​ഐ​യി​ലെ ഡി. ​സ​ജി​യാ​യി​രു​ന്നു ചെ​യ​ർ​മാ​ൻ. ര​ണ്ട​ര​വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ദി​വ്യ റെ​ജി മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​യാ​യ​ത്.