ആ​ന​പ്രേ​മി​ക​ളെ ക​ണ്ണീ​രി​ലാ​ഴ്ത്തി ഓ​മ​ല്ലൂ​ർ മ​ണി​ക​ണ്ഠ​ൻ വി​ട​വാ​ങ്ങി
Friday, July 4, 2025 3:48 AM IST
ഓ​മ​ല്ലൂ​ർ: ആ​ന​പ്രേ​മി​ക​ളെ ക​ണ്ണീ​രി​ലാ​ഴ്ത്തി ഓ​മ​ല്ലൂ​ർ മ​ണി​ക​ണ്ഠ​ൻ വി​ട​വാ​ങ്ങി. ഓ​മ​ല്ലൂ​ർ ര​ക്ത​ക​ണ്ഠസ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ആ​ന​ത്ത​റ​യി​ൽ വി​ശ്വാ​സി​ക​ളൊ​​രു​ക്കി​യ അ​ന്തി​മോ​പ​ചാ​ര ച​ട​ങ്ങു​ക​ൾ​ക്ക്‌ ശേ​ഷം വ​നം​വ​കു​പ്പ്‌ ഏ​റ്റു​വാ​ങ്ങി​യ ജ​ഡം ക​ല്ലേ​ലി -അ​ച്ച​ൻ​കോ​വി​ൽ പാ​ത​യി​ലെ ഉ​ൾ​വ​ന​ത്തി​ൽ സം​സ്‌​ക​രി​ച്ചു.

എര​ണ്ട​കെ​ട്ടി​നെ തു​ട​ർ​ന്ന്‌ ഒ​രു മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ണി​ക​ണ്ഠ​ൻ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ച​രി​ഞ്ഞ​ത്‌. 50 വ​ർ​ഷ​മാ​യി ഓ​മ​ല്ലൂ​ർ ക്ഷേ​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു മ​ണി​ക​ണ്ഠ​ൻ.

ആ​ന​യു​ടെ വി​യോ​ഗ വാ​ർ​ത്ത​യ​റി​ഞ്ഞ്‌ നി​ര​വ​ധി​പേ​ർ ഓ​മ​ല്ലൂ​രി​ൽ എ​ത്തി​യി​രു​ന്നു. ക്ഷേ​ത്രാ​ചാ​ര ച​ട​ങ്ങു​ക​ൾ​ക്ക്‌ ശേ​ഷം ഉ​ച്ച​യോ​ടെ​യാ​ണ്‌ വ​നം വ​കു​പ്പ്‌ അ​ധി​കൃ​ത​ർ ആ​ന​യെ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച്‌ ലോ​റി​യി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യ​ത്‌.

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം​ബോ​ർ​ഡ്‌ അ​ധി​കൃ​ത​രും പ്ര​ദേ​ശ​വാ​സി​ക​ളും അ​നു​ഗ​മി​ച്ചു. പോ​സ്‌​റ്റ്‌​മോ​ർ​ട്ട​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു ജ​ഡം സം​സ്ക​രി​ച്ച​ത്.