ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ര്‍​ഡ് നെ​യ്ത്തു​കേ​ന്ദ്രം കൊ​ടു​മ​ണ്ണി​ല്‍
Friday, July 4, 2025 3:28 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ര്‍​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കൊ​ടു​മ​ണ്ണി​ലെ കു​പ്പ​ടം നെ​യ്ത്തു​കേ​ന്ദ്രം ഇ​ന്നു രാ​വി​ലെ 10ന് ​ഖാ​ദി ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​ജ​യ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സാ​ജ​ന്‍ തൊ​ടു​ക അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കെ​കെ​വി​ഐ​ബി ഡ​യ​റ​ക്ട​ര്‍ കെ.​വി.​രാ​ജേ​ഷ്, സെ​ക്ര​ട്ട​റി ഡോ.​കെ.​എ.​ര​തീ​ഷ്, കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​ശ്രീ​ധ​ര​ന്‍ , വി​ക​സ​ന സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ വി​പി​ന്‍ കു​മാ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ.​വി​ജ​യ​ന്‍ നാ​യ​ര്‍, എ.​ജി.​ശ്രീ​കു​മാ​ര്‍, അ​ജി​കു​മാ​ര്‍ ര​ണ്ടാം​കു​റ്റി, അ​ഞ്ജ​ന വി​ജ​യ​കു​മാ​ര്‍, ശ​ക്തി​ഭ​ദ്ര സാം​സ്‌​കാ​രി​ക കേ​ന്ദ്രം സെ​ക്ര​ട്ട​റി പി.​കെ. ര​വീ​ന​ദ്ര​ന്‍ നാ​യ​ര്‍, ട്ര​ഷ​റാ​ര്‍ ശ്രീ​ജി​ത്ത് ഭാ​നു​ദേ​വ്, ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ ജെ​സി ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ല്‍ കൈ​കൊ​ണ്ട് നെ​യ്‌​തെ​ടു​ക്കു​ന്ന കു​പ്പ​ടം മു​ണ്ടു​ക​ളു​ടെ പ്ര​ധാ​ന പ്ര​ത്യേ​ക​ത ആ​ക​ര്‍​ഷ​ക​മാ​യ ക​ര​ക​ളാ​ണ്. ഇ​ഴ​യ​ടു​പ്പ​മു​ള്ള മു​ണ്ടു​ക​ള്‍ വ​ള​രെ​യേ​റേ കാ​ലം ഈ​ടു​നി​ല്‍​ക്കും.ര​ണ്ടു തൊ​ഴി​ലാ​ളി​ക​ള്‍ ഒ​രു​മി​ച്ചു വ​ള​രെ​യേ​റേ സ​മ​യം ചെ​ല​വ​ഴി​ച്ചാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.