ക​ർ​ഷ​ക​സ​ഭ​യും ഞാ​റ്റു​വേ​ല ച​ന്ത​യും ന​ട​ത്തി
Friday, July 4, 2025 3:48 AM IST
കോ​ന്നി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​ര്‍​ഷ​ക​സ​ഭ​യും ഞാ​റ്റു​വേ​ല ച​ന്ത​യും കൃ​ഷി ഭ​വ​നി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നി സാ​ബു തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി.​ടി. ല​തി​ക കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ തു​ള​സി​മ​ണി​യ​മ്മ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഷെ​റി​ന്‍ മു​ള്ള​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള പ​ച്ച​ക്ക​റി, കു​രു​മു​ള​ക്, തെ​ങ്ങി​ന്‍ തൈ ​എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗം തു​ള​സി മോ​ഹ​ന്‍, കൃ​ഷി ഓ​ഫീ​സ​ര്‍ ലി​നി ജേ​ക്ക​ബ്, അ​സി​സ്റ്റ​ന്റ് അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​ല്ല​പ്പ​ള്ളി: ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക​ർ​ഷ​ക​സ​ഭ​യും ഞാ​റ്റു​വേ​ല ച​ന്ത​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി മേ​ക്ക​രി​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി. ​ജ്യോ​തി, മ​നു​ഭാ​യി മോ​ഹ​ൻ, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ സൂ​സ​ൻ തോം​സ​ൺ, ര​തീ​ഷ് പീ​റ്റ​ർ, അ​ന്ന​മ്മ പോ​ൾ, റ്റി.​റ്റി. മ​നു, ചെ​റി​യാ​ൻ മ​ണ്ണ​ഞ്ചേ​രി, കൃ​ഷി​ഓ​ഫീ​സ​ർ എ.​പ്ര​വീ​ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.