സ്കൂ​ൾ കെ​ട്ടി​ടം നി​ർ​മാ​ണോ​ദ്ഘാ​ട​നം നടത്തി
Thursday, July 3, 2025 3:38 AM IST
അ​ടൂ​ർ: പു​തു​ശേ​രി​ഭാ​ഗം ഗ​വ​ൺ​മെന്‍റ് എ​ൽ​പി സ്കൂ​ളി​ന് അ​ടൂ​ർ എം​എ​ൽ​എ യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് 52.5 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

ഏ​റ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് അ​മ്പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ര​സ്വ​തി, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​നി​ൽ പൂ​ത​ക്കു​ഴി,

പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ഡി. ​ജ​യ​കു​മാ​ർ, സ​ന്തോ​ഷ് കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ആ​ഷ്, എ​ഇ​ഒ സീ​മാ ദാ​സ്, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് മ​ഞ്ജു, ഡി. ​സ​ജി, രാ​ജേ​ഷ് മ​ണ​ക്കാ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.