കു​ന്പ​നാ​ട് വൈ​എം​സി​എ സു​വ​ർ​ണ ജൂ​ബി​ലി ഉ​ദ്ഘാ​ട​നം അ​ഞ്ചി​ന്
Thursday, July 3, 2025 3:22 AM IST
പ​ത്ത​നം​തി​ട്ട: കു​മ്പ​നാ​ട് വൈ​എം​സി​എ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം അ​ഞ്ചി​നു ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​പ​റ​ഞ്ഞു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജി​ല്ലാ ക​ള​ക്ട​ർ എ​സ് . പ്രേം​കൃ​ഷ്‌​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഡോ. ​യ​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ജൂ​ബി​ലി പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും നി​ർ​വ​ഹി​ക്കും. വൈ​എം​സി​എ ദേ​ശീ​യ ട്ര​ഷ​റാ​ർ റെ​ജി ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വൈ​എം​സി​എ​യു​ടെ മു​ൻ​കാ​ല നേ​താ​ക്ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. കൂ​ടാ​തെ പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ലു​ക​ളി​ൽ ദീ​ർ​ഘ​കാ​ലം ഏ​ർ​പ്പെ​ട്ട് വി​ജ​യം കൈ​വ​രി​ച്ച സ​മീ​പ​വാ​സി​ക​ളെ​യും ആ​ദ​രി​ക്കും.

ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ജൂ​ബി​ലി പ​രി​പാ​ടി​ക​ളി​ൽ ഭ​വ​ന​നി​ർ​മാ​ണ സ​ഹാ​യം, വി​വാ​ഹ സ​ഹാ​യം, വി​ദ്യാ​ഭ്യാ​സ സ​ഹാ​യം എ​ന്നി​വ കൂ​ടാ​തെ 50 ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ സ​ഹാ​യ​വും ന​ൽ​കും.

പ്ര​സി​ഡ​ന്‍റ് തോ​മ​സ് വി. ​ജോ​ൺ, വൈ​സ് പ്ര​സി​ഡ​ൻ​റ് ജോ​സ​ഫ് നെ​ല്ലാ​നി​ക്ക​ൻ, സെ​ക്ര​ട്ട​റി റോ​യി ഈ​പ്പ​ൻ, ട്ര​ഷ​റ​ർ സി​സി​ൽ ജോ​ർ​ജ് വ​ർ​ഗീ​സ്, ജൂ​ബി​ലി ക​ൺ​വീ​ന​ർ എ​ബി ജേ​ക്ക​ബ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.