ക്നാ​നാ​യ മ​ല​ങ്ക​ര പു​ന​രൈ​ക്യം 104-ാമ​ത് വാ​ര്‍​ഷി​കം ഇ​ന്ന് ക​ല്ലി​ശേ​രി​യി​ല്‍
Saturday, July 5, 2025 3:51 AM IST
ക​​ല്ലി​​ശേ​​രി: ക്നാ​​നാ​​യ മ​​ല​​ങ്ക​​ര പു​​ന​​രൈ​​ക്യ​​ത്തി​​ന്‍റെ​​യും കേ​​ര​​ള ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യി​​ല്‍ അ​​ന്ത്യോ​​ക്യ​​ന്‍ സു​​റി​​യാ​​നി റീ​​ത്ത് (മ​​ല​​ങ്ക​​ര റീ​​ത്ത്) അ​​നു​​വ​​ദി​​ക്ക​​പ്പെ​​ട്ട​​തി​​ന്‍റെ​യും 104-ാമ​​ത് വാ​​ര്‍​ഷി​​കം ഇ​ന്ന് ക​​ല്ലി​​ശേ​​രി​​യി​​ല്‍ സം​​ഘ​​ടി​​പ്പി​​ക്കും.

ക​​ല്ലി​​ശേ​രി സെ​​ന്‍റ് മേ​​രീ​​സ് ക്നാ​​നാ​​യ മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ മെ​​ത്രാ​​സ​​ന ദേ​വാ​​ല​​യ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന ആ​​ഘോ​​ഷ​​ങ്ങ​​ള്‍​ക്ക് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് ഉ​​മ​​യാ​​റ്റി​​ന്‍​ക​​ര ഓ​​ര്‍​ത്ത​​ഡോ​​ക്സ് ഇ​​ട​​വ​​ക കു​​രി​​ശ​​ടി​​യി​​ല്‍​നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന പു​​ന​​രൈ​​ക്യ റാ​​ലി​​യോ​​ടെ തു​​ട​​ക്ക​​മാ​​കും.

തു​​ട​​ര്‍​ന്ന് സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ ഗീ​​വ​​ര്‍​ഗീ​​സ് മാ​​ര്‍ അ​​പ്രേ​​മി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ പൊ​​തു​​സ​​മ്മേ​​ള​​നം സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ മാ​​ര്‍ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. പ്രൊ-​​പ്രോ​​ട്ടോ​​സി​​ഞ്ച​​ലൂ​​സ് ഫാ. ​​തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ല്‍, ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​റെ​​ന്നി ക​​ട്ടേ​​ല്‍, ഫാ. ​​ജീ​​സ് ഐ​​ക്ക​​ര, കെ​​സി​​സി മ​​ല​​ങ്ക​​ര ഫൊ​​റോ​​ന പ്ര​​സി​​ഡ​​ന്‍റ് സാ​​ബു പാ​​റാ​​നി​​ക്ക​​ല്‍, കെ​​സി​​ഡ​​ബ്ല്യു​​എ ഫൊ​​റോ​​ന പ്ര​​സി​​ഡ​​ന്‍റ് ജെ​​സി ലൂ​​ക്കോ​​സ്, കെ​​സി​​വൈ​​എ​​ല്‍ ഫൊ​​റോ​​ന പ്ര​​സി​​ഡ​​ന്‍റ് എ​​യ്ബി സു​​ധീ​​ര്‍, അ​​തി​​രൂ​​പ​​താ പാ​​സ്റ്റ​​റ​​ല്‍ കൗ​​ണ്‍​സി​​ല്‍ അം​​ഗം സി​​ല്‍​വി ത​​യ്യി​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

മ​​ല​​ങ്ക​​ര ഫൊ​​റോ​​ന​​യി​​ലെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ല്‍ പ്രാ​​ഗ​​ത്ഭ്യം തെ​​ളി​​യി​​ച്ച​​വ​​രെ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ആ​​ദ​​രി​​ക്കും.