പൊ​ളി​ഞ്ഞുവീ​ഴാ​റാ​യ കെ​ട്ടി​ട​ങ്ങ​ൾ തി​രു​വ​ല്ല​യി​ൽ‌
Saturday, July 5, 2025 3:35 AM IST
തി​രു​വ​ല്ല: താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ പ​ണി​തു ന​ൽ​കി​യെ​ങ്കി​ലും പ​ഴ‍​യ കെ​ട്ടി​ട​ങ്ങ​ള​ൽ പ​ല​തും വി​ട്ടൊ​ഴി​ഞ്ഞി​ട്ടി​ല്ല. ആ​ശു​പ​ത്രി വ​ള​പ്പി​ൽ ത​ന്നെ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത രീ​തി​യി​ൽ ഈ ​കെ​ട്ടി​ട​ങ്ങ​ളു​ണ്ട്. ഇ​വ​യി​ൽ പ​ല​തി​ലും ആ​ശു​പ​ത്രി സം​വി​ധാ​ന​ങ്ങ​ൾ തു​ട​രു​ന്നു​മു​ണ്ട്.

വ​യോ​മി​ത്രം സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഇ​ത്ത​ര​ത്തി​ൽ ഒ​രു കെ​ട്ടി​ട​ത്തി​ലാ​ണ്. കാ​ല​പ്പ​ഴ​ക്കം കാ​ര​ണം ശോ​ച്യാ​വ​സ്ഥ​യി​ലാ​യി കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ളാ​ണി​ത്. പ​ഴ​യ ഓ​ടി​ട്ട കെ​ട്ടി​ട​ങ്ങ​ളു​ടെ മേ​ൽ​ക്കൂ​ര ദ്ര​വി​ച്ച മ​ട്ടാ​ണ്.

കാ​റ്റു മ​ഴ​യു​മേ​റ്റ് ഈ ​കെ​ട്ടി​ട​ങ്ങ​ൾ ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ദി​വ​സ​വും വ​ന്നു പോ​കു​ന്ന ആ​ശു​പ​ത്രി വ​ള​പ്പി​ൽ ത​ന്നെ​യാ​ണ് ഇ​ത്ത​രം കെ​ട്ടി​ട​ങ്ങ​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്.

രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ ഈ ​കെ​ട്ടി​ട​ത്തി​ൽ വ​യോ​മി​ത്രം സേ​വ​നം ന​ൽ​കു​ന്നു​ണ്ട്. വ​യോ​ധി​ക​രു​ൾ​പ്പെ​ടെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​ത്.