55 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ടം അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക്
Saturday, July 5, 2025 3:35 AM IST
അ​ടൂ​ർ: അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 55 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ടം ഇ​പ്പോ​ഴു​മു​ണ്ട്. പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ പ​ണി​ത​പ്പോ​ഴും പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി​യി​ട്ടി​ല്ല.

1970ൽ ​അ​ന്ന​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി കെ.​എം. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്ത കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​പ്പോ​ഴും എ​ക്സ്റേ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

കെ​ട്ടി​ട​ത്തി​ന് കാ​ര്യ​മാ​യ ത​ക​രാ​റു​ക​ളി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ട​ക്ക​മു​ണ്ടെ​ന്നും പ​റ​യു​ന്നു.