ഐ​സി​എ​സ്ഇ ബാ​സ്ക​റ്റ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്: ബ​ഥ​നി അ​ക്കാ​ദ​മി ഫൈ​ന​ലി​ൽ
Saturday, July 5, 2025 3:51 AM IST
വെ​ണ്ണി​ക്കു​ളം: ബ​ഥ​നി അ​ക്കാ​ദ​മി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഐ​സി​എ​സ്ഇ സോ​ൺ ബി ​റീ​ജി​യ​ണ​ൽ ബാ​സ്ക​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​തി​ഥേ​യ​രാ​യ ബ​ഥ​നി അ​ക്കാ​ദ​മി ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ( അ​ണ്ട​ർ 19) ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു.

അ​ണ്ട​ർ 19 ഡി​വി​ഷ​ൻ സെ​മി ഫൈ​ന​ലി​ൽ ബ​ഥ​നി അ​ക്കാ​ദ​മി വെ​ണ്ണി​ക്കു​ളം ചെ​റി​യ​നാ​ട് സെ​ന്‍റ് ജോ​സ​ഫ്‌​സി​നെ (37-30) പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ പാ​റ​യി​ക്കു​ളം സെ​ന്‍റ് ജോ​സ​ഫ് കോ​ൺ​വെ​ന്‍റ് സ്‌​കൂ​ളി​നെ (36-33) കോ​ഴ​ഞ്ചേ​രി മു​ള​മൂ​ട്ടി​ൽ സെ​ൻ​ട്ര​ൽ സ്കൂ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഫൈ​ന​ലി​ൽ ബ​ഥ​നി അ​ക്കാ​ദ​മി മു​ള​മൂ​ട്ടി​ൽ സെ​ൻ​ട്ര​ൽ സ്കൂ​ളി​നെ നേ​രി​ടും.

അ​ണ്ട​ർ 14 സെ​മി ഫൈ​ന​ലി​ൽ ചെ​റി​യ​നാ​ട് സെ​ന്‍റ് ജോ​സ​ഫ്‌​സ് ബ​ഥ​നി അ​ക്കാ​ദ​മി​യെ (19 -10 ) പ​രാ​ജ​യ​പ്പെ​ടു​ത്തി. ചേ​ർ​ത്ത​ല സെ​ന്‍റ് ആ​ൻ​സ് ടീം ​മ​ല്ല​പ്പ​ള്ളി സോ​ഫി​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി (14 - 2).

ആ​ൺ​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ 17 ഡി​വി​ഷ​നി​ൽ ചെ​റി​യ​നാ​ട് സെ​ന്റ് ജോ​സ​ഫ്‌​സ്, മാ​വേ​ലി​ക്ക​ര സെ​ന്‍റ് ആ​ൻ​സ് ചേ​ർ​ത്ത​ല ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്‌​കൂ​ൾ മാ​വേ​ലി​ക്ക​ര, വെ​ണ്ണി​ക്കു​ളം ബ​ഥ​നി അ​ക്കാ​ദ​മി എ​ന്നി​വ​ർ സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു.

അ​ണ്ട​ർ 17 ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ സെ​ന്‍റ് ജോ​സ​ഫ്‌​സ് ചെ​റി​യ​നാ​ട്, സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​റ​യ​കു​ളം, സെ​ന്റ് ജോ​സ​ഫ്‌​സ് എ​ന്നി​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ആ​ൻ​സ് ചേ​ർ​ത്ത​ല ബി​എം​വി മാ​വേ​ലി​ക്ക​ര​യെ​യും (41-2) ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് മാ​വേ​ലി​ക്ക​ര, തി​രു​വ​ല്ല മാ​ർ​ത്തോ​മ്മ റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ളി​നെ​യും (27-5) ബ​ഥ​നി അ​ക്കാ​ദ​മി പ​ട്ട​ണ​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.