ബി​​ന്ദു​​വി​​ന്‍റെ കു​​ടും​​ബ​​ത്തി​​ന് ധ​​ന​​സ​​ഹാ​​യ​​വു​​മാ​​യി ടെ​​ക്‌​​സ്റ്റൈ​​ൽ​​സ് ഉ​​ട​​മ
Sunday, July 6, 2025 11:45 PM IST
ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: കോ​​ട്ട​​യം മെ​​ഡി​​. കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ കെ​​ട്ടി​​ടം ത​​ക​​ർ​​ന്നു വീ​​ണു മ​​രി​​ച്ച ഡി.​​ബി​​ന്ദു​​വി​​ന്‍റെ കു​​ടും​​ബ​​ത്തി​​ന് സാ​​മ്പ​​ത്തി​​ക സ​​ഹാ​​യ​​വു​​മാ​​യി ബി​​ന്ദു ജോ​​ലി ചെ​​യ്തി​​രു​​ന്ന ടെ​​ക്സ്റ്റൈ​​ൽ​​സ് ഉ​​ട​​മ എ​​ത്തി. ത​​ല​​യോ​​ല​​പ്പ​​റ​​മ്പി​​ലെ ശി​​വാ​​സ് ടെ​​ക്സ്റ്റൈ​​ൽ​​സ് ഉ​​ട​​മ ആ​​ന​​ന്ദാ​​ക്ഷ​​നാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ വീ​​ട്ടി​​ലെ​​ത്തി ഒ​​രു ല​​ക്ഷം രൂ​​പ കൈ​​മാ​​റി​​യ​​ത്. പു​​റ​​മെ മാ​​സം​​തോ​​റും 5000 രൂ​​പ ബി​​ന്ദു​​വി​​ന്‍റെ മാ​​താ​​വി​​ന് ന​​ൽ​​കു​​മെ​​ന്നും ആ​​ന​​ന്ദാ​​ക്ഷ​​ൻ പ​​റ​​ഞ്ഞു.