വൈ​ദ്യു​തി പോ​സ്റ്റ് വ​ലി​ച്ചു കെ​ട്ടി​യ ക​മ്പി​യി​ലൂ​ടെ കാ​ട് ക​യ​റു​ന്ന​ത് അ​പ​ക​ടഭീ​ഷ​ണി ഉ​യ​ര്‍ത്തു​ന്നു
Monday, July 7, 2025 6:55 AM IST
കീ​ഴൂ​ര്‍: വൈ​ദ്യു​തി പോ​സ്റ്റ് വ​ലി​ച്ചു കെ​ട്ടി​യ ക​മ്പി​യി​ലൂ​ടെ കാ​ട് ക​യ​റു​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍ത്തു​ന്നു. ത​ല​യോ​ല​പ്പ​റ​മ്പ്-​പെ​രു​വ റോ​ഡി​ല്‍ കീ​ഴൂ​ര്‍ പ്ലാം​ചു​വ​ട് ക്ഷേ​ത്ര​ത്തി​നു മു​ന്‍വ​ശ​ത്തു നി​ല്‍ക്കു​ന്ന വൈ​ദ്യു​ത പോ​സ്റ്റി​ന്‍റെ ക​മ്പി​യി​ലാ​ണ് വ​ള്ളി​ച്ചെ​ടി​ക​ള്‍ വ​ള​ര്‍ന്നു ക​യ​റു​ന്ന​ത്.

സ​മീ​പ​ത്തെ ട്രാ​ന്‍സ്‌​ഫോ​ര്‍മ​റി​ലേ​ക്ക് പോ​കു​ന്ന 11 കെ​വി ലൈ​നാ​ണ് ഈ ​പോ​സ്റ്റി​ലൂ​ടെ പോ​കു​ന്ന​ത്. നി​ര​വ​ധി​ത​വ​ണ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.