ഫ​സ്റ്റ്‌​ബെ​ല്‍ ഡി​ജി​റ്റ​ല്‍ ക്ലാ​സു​ക​ള്‍ ഒ​ന്‍പ​തു മു​ത​ല്‍ കൈ​റ്റ് വി​ക്ടേ​ഴ്‌​സി​ല്‍ സം​പ്രേ​ഷ​ണം ചെയ്യും: മ​ന്ത്രി
Monday, July 7, 2025 6:55 AM IST
കോ​ട്ട​യം: മാ​റി​യ പാ​ഠ​പു​സ്ത​ക​ത്തി​ന​നു​സ​രി​ച്ച് ഒ​ന്നു മു​ത​ല്‍ 10 വ​രെ ക്ലാ​സു​ക​ള്‍ക്കു​ള്ള ഫ​സ്റ്റ്‌​ബെ​ല്‍ ഡി​ജി​റ്റ​ല്‍ ക്ലാ​സു​ക​ള്‍ ഒ​ന്‍പ​തു മു​ത​ല്‍ കൈ​റ്റ് വി​ക്ടേ​ഴ്‌​സി​ല്‍ സം​പ്രേ​ഷ​ണം ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി. കു​ട്ടി​ക​ള്‍ക്കു​ള്ള അ​ധി​ക പി​ന്തു​ണ എ​ന്ന ത​ര​ത്തി​ലാ​ണ് ഈ ​ക്ലാ​സു​ക​ള്‍ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

സ​മ​ഗ്ര​ഗു​ണ​മേ​ന്മ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ക്കാ​ദ​മി​ക് മോ​ണി​റ്റ​റിം​ഗ് പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്താ​ന്‍ കേ​ര​ള ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ ആ​ന്‍ഡ് ടെ​ക്‌​നോ​ള​ജി ഫോ​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍റെ (കൈ​റ്റ്) നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ന​ട​ന്ന ഹൈ​സ്‌​കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പ​ക ശി​ല്പ​ശാ​ല​യി​ല്‍ വീ​ഡി​യോ കോ​ണ്‍ഫ​റ​ന്‍സിം​ഗി​ലൂ​ടെ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കൈ​റ്റ് സി​ഇ​ഒ കെ. ​അ​ന്‍വ​ര്‍ സാ​ദ​ത്തും പ​ങ്കെ​ടു​ത്തു.

സ​മ​ഗ്ര പ്ല​സ് (www.samagra. kite.kerala.gov.in) പോ​ര്‍ട്ട​ലി​ലൂ​ടെ ടീ​ച്ച​ര്‍ക്ക് ഡി​ജി​റ്റ​ല്‍ പ്ലാ​നു​ക​ള്‍ ത​യാ​റാ​ക്കി സൂ​ക്ഷി​ക്കാ​നും പ്ര​ഥ​മാ​ധ്യാ​പ​ക​ര്‍ക്ക് സ​മ​ര്‍പ്പി​ക്കാ​നും ക​ഴി​യും. അ​തോ​ടൊ​പ്പം ഈ ​പോ​ര്‍ട്ട​ലി​ലു​ള്ള ഡി​ജി​റ്റ​ല്‍ റി​സോ​ഴ്‌​സു​ക​ള്‍ ലേ​ണിം​ഗ് റൂം ​സം​വി​ധാ​നം വ​ഴി കു​ട്ടി​ക​ള്‍ക്കും ര​ക്ഷി​താ​ക്ക​ള്‍ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നുമാവും. സ്‌​കീം ഓ​ഫ് വ​ര്‍ക്കി​ന​നു​സ​രി​ച്ചാ​ണോ ത​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്ന് ടീ​ച്ച​ര്‍ക്ക് സ്വ​യം വി​ല​യി​രു​ത്താം.

നേ​ര​ത്തേ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍മാ​ര്‍ക്കും പ്രൈ​മ​റി സ്‌​കൂ​ളി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​ര്‍, ഐ.​ടി. കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍മാ​ര്‍, എ​സ്. ആ​ര്‍.​ജി. ക​ണ്‍വീ​ന​ര്‍മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ക്കും കൈ​റ്റ് പ​രി​ശീ​ല​നം ന​ല്‍കി​യി​രു​ന്നു. ശി​ല്പ​ശാ​ല​യി​ല്‍ ജി​ല്ല​യി​ലെ 243 ഹൈ​സ്‌​കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പ​ക​ര്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍ന്ന് ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം ഐ​ടി കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍മാ​ര്‍ക്കും എ​സ്.​ആ​ര്‍.​ജി. ക​ണ്‍വീ​ന​ര്‍മാ​ര്‍ക്കും പ​രി​ശീ​ല​നം ന​ല്‍കും.

ഇ​വ​രാ​ണ് സ്‌​കൂ​ളു​ക​ളി​ലെ മ​റ്റ് അ​ധ്യാ​പ​ക​ര്‍ക്ക് പ​രി​ശീ​ല​നം ന​ല്‍കു​ക. ജി​ല്ല​യി​ല്‍ ശി​ല്പ​ശാ​ല​യ്ക്ക് ജി​ല്ലാ കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ തോ​മ​സ് വ​ര്‍ഗീ​സ് നേ​തൃ​ത്വം ന​ല്‍കി. ജി​ല്ല​യി​ലെ മാ​സ്റ്റ​ര്‍ ട്ര​യി​ന​ര്‍മാ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു.