പയ്യപ്പാടി: അഞ്ചു കോടി രൂപ അനുവദിച്ചിട്ടും കാഞ്ഞിരത്തിൻ മൂട്-വെന്നിമല റോഡ് നിർമാണം ആരംഭിക്കാത്തത് സർക്കാരിന്റെ അവഗണനകാരണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. പയ്യപ്പാടി കവലയിൽ അഞ്ചാം വാർഡ് മെംബർ മോനിച്ചൻ കുറ്റിപ്പുറം നടത്തിയ 12 മണിക്കൂർ നിരാഹാരസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെപിസിസി നിർവാഹകസമിതിയംഗം ജോഷി ഫിലിപ്, നേതാക്കളായ കുഞ്ഞ് ഇല്ലമ്പള്ളി, പ്രഫ. സി. മാമച്ചൻ, ജിനു കെ. പോൾ, തമ്പി ചന്ദ്രൻ, വത്സമ്മ മാണി, വർഗീസ് ചാക്കോ, പി.എം. സ്കറിയ, സാബു പുതുപ്പറമ്പിൽ, കെ.ബി. ഗിരീശൻ, സാം കെ. വർക്കി, ഇ.കെ. പ്രകാശൻ, അജിത് പി. കുര്യൻ, രാധാകൃഷ്ണൻ നായർ, വിനീഷ് ബെന്നി, ബിനീഷ് ബെന്നി, ജസ്റ്റിൻ ജോൺ, വിനു വരയപ്പള്ളി എന്നിവർ പ്രസംഗിച്ചു.