അമ്പലപ്പുഴ: ദി കംപ്ലീറ്റ് ആർട്ട് കൊച്ചിയുടെ ചിത്രപ്രദർശനം എക്സ്പ്ലോർ യുവർ സെൽഫ് ആലപ്പുഴ നഗരചത്വരത്തിലെ ചിത്രകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടക്കമായി. എച്ച്. സലാം എംഎൽഎ പ്രദർശനം ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ മുനിസപ്പൽ ചെയർപേഴ്സൻ കെ.കെ. ജയമ്മ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ആർ. റിയാസ്, മാധ്യമപ്രവർത്തകൻ ബി. സുശിൽ കുമാർ, ആലപ്പുഴ നഗരസഭാ കൗൺസിലർമാരായ എ.എസ്. കവിത, മേരി ലീന, മാരാരി റോട്ടറി ക്ലബ് സെക്രട്ടറി ശരണ്യ, ചിത്രകാരൻമാരായ അമീൻ ഖലീൽ, ബിനുരാജ് കലാപീഠം, ഉദയൻ വാടക്കൽ, എം. ഹുസൈൻ, ശ്രീകാന്ത് നെട്ടൂർ, അവിനാഷ് മാത്യു എന്നിവർ പ്രസംഗിച്ചു.
ശ്രീകാന്ത് നെട്ടൂർ ക്യൂറേറ്റ് ചെയ്യുന്ന പ്രദർശനത്തിൽ ചിത്രകാരന്മാരായ അർച്ചന കൃഷ്ണൻ, അവിനാഷ് മാത്യു, ഷെർളി ജോസഫ് ചാലിശേരി, ഫ്രാൻസിസ് കോടൻ കണ്ടത്ത്, സുരേഷ് കൂത്തുപറമ്പ്, ജമീല എം ദേവൻ, ഷീല സൈമൺ, ഡോ. ശ്യാം മോഹൻ, ഉദയൻ വാടക്കൽ, എം. ഹുസൈൻ, ബിനുരാജ് കലാപീഠം, ബിജി ഭാസ്കർ, രഘു മേനോൻ, പ്രൊഫ. ലൈല ആലപ്പാട്ട്, ഡയാന ജേക്കബ്, ഷാം ജോസഫ്, ഷിൻ്റാര, എം. സിംല, ലാലി റോഷൻ, സുജിത് എബ്രഹാം, ജോർജ് കാലയിൽ, യു. പ്രജീഷ്, ജിമിൻ രാജ്, രവീന്ദ്രനാഥ് ബാലകൃഷ്ണൻ, ദിലീപ് സുബ്രമണ്യൻ, റോഷൻ കൂട്ടുങ്കൽ, ജിജി പോൾ, ഡോ. മഞ്ജു വിശ്വഭാരതി, ദിലീപ് ദിവാകരൻ, രമ്യ രാജഗോപാൽ, ജെറോസ് ജെയിംസ്, ജൂലിയ രാജേഷ്, ശ്രീദേവി പ്രഭാകരൻ, പി. ഷീല, വി. കെ. ബിനോജ് എന്നിവർ പങ്കെടുത്തു.