x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ൾ​ത്താ​ര​യി​ലെ രൂ​പ​ങ്ങ​ൾ​ക്ക് ജീ​വ​ൻ വ​യ്ക്കു​മ്പോ​ൾ: വേ​റി​ട്ടൊ​രു വാ​യ​നാ​നു​ഭ​വ​മാ​യി

വെബ്ഡെസ്ക്
Published: July 8, 2026 03:01 PM IST | Updated: July 8, 2026 03:02 PM IST

കവർ ചിത്രം

ദേ​വാ​ല​യ​ങ്ങ​ളി​ലെ അ​ൾ​ത്താ​ര​ക​ളി​ൽ അ​തി​മ​നോ​ഹ​ര​മാ​യ വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ്, തി​ക​ഞ്ഞ ശാ​ന്ത​ത​യോ​ടെ നി​ൽ​ക്കു​ന്ന അ​പ്പ​സ്തോ​ല​ന്മാ​രു​ടെ രൂ​പ​ങ്ങ​ൾ ന​മു​ക്ക് സു​പ​രി​ചി​ത​മാ​ണ്. എ​ന്നാ​ൽ ഈ ​പു​ണ്യ​രൂ​പ​ങ്ങ​ൾ​ക്ക് പെ​ട്ടെ​ന്ന് ജീ​വ​ൻ വ​ച്ചാ​ലോ?

അ​വ​ർ​ക്കും ന​മ്മെ​പ്പോ​ലെ ഭ​യ​വും സ​ങ്ക​ട​വും വേ​ദ​ന​ക​ളും ചോ​ര​യു​മൊ​ക്കെ​യു​ള്ള പ​ച്ച​യാ​യ മ​നു​ഷ്യ​രാ​യി​രു​ന്നു എ​ന്ന് തി​രി​ച്ച​റി​ഞ്ഞാ​ലോ? ച​രി​ത്ര​വും ഭാ​വ​ന​യും കോ​ർ​ത്തി​ണ​ക്കി ഡോ. ​നെ​ൽ​സ​ൺ തോ​മ​സ് ര​ചി​ച്ച "അ​പ്പ​സ്തോ​ല​ന്മാ​രു​ടെ ര​ണ്ടാം പു​സ്ത​കം' എ​ന്ന നോ​വ​ൽ വാ​യ​ന​ക്കാ​ർ​ക്ക് സ​മ്മാ​നി​ക്കു​ന്ന​ത് ഈ​യൊ​രു തി​രി​ച്ച​റി​വാ​ണ്.

മ​ല​യാ​ള ക്രൈ​സ്ത​വ സാ​ഹി​ത്യ​ത്തി​ൽ അ​ധി​കം പ​രീ​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത "ഹി​സ്റ്റോ​റി​ക്ക​ൽ ത്രി​ല്ല​ർ' ഗ​ണ​ത്തി​ൽ പെ​ടു​ത്താ​വു​ന്ന മി​ക​ച്ചൊ​രു ര​ച​ന​യാ​ണി​ത്. ആ​ദ്യ​കാ​ല സ​ഭാ​ച​രി​ത്ര​ത്തെ ഒ​രു ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ മി​സ്റ്റ​റി നോ​വ​ലാ​യാ​ണ് ഗ്ര​ന്ഥ​കാ​ര​ൻ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

വ​ഞ്ച​ക​നെ​ന്ന് ച​രി​ത്രം മു​ദ്ര​കു​ത്തി​യ യൂ​ദാ​സ് എ​ന്തി​നു​വേ​ണ്ടി മ​രി​ച്ചു എ​ന്ന​റി​യാ​ൻ, അ​വ​ന്‍റെ സ​ഹോ​ദ​ര​നാ​യ യോ​ഥാം ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യാ​ണ് വാ​യ​ന​ക്കാ​ർ ഈ ​നോ​വ​ലി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്.

ഈ ​ര​ഹ​സ്യാ​ന്വേ​ഷ​ണം ചെ​ന്നെ​ത്തു​ന്ന​ത് ആ​ദ്യ​കാ​ല ക്രി​സ്തു​മ​ത​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്കും അ​ന്ന​ത്തെ രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ലേ​ക്കു​മാ​ണ്. ച​രി​ത്ര​ത്തെ കേ​വ​ലം സം​ഭ​വ​ങ്ങ​ളു​ടെ ഒ​രു വി​വ​ര​ണ​മാ​യി കാ​ണാ​തെ, അ​തി​ന് പി​ന്നി​ലെ മ​നഃ​ശാ​സ്ത്ര​ത്തെ വാ​യി​ച്ചെ​ടു​ക്കാ​ൻ ഈ ​നോ​വ​ൽ ശ്ര​മി​ക്കു​ന്നു​ണ്ട്.

അ​തി​ന് ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് പൗ​ലോ​സ് ശ്ലീ​ഹാ​യു​ടെ മാ​ന​സാ​ന്ത​രം. ദ​മാ​സ്ക​സി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ആ​കാ​ശ​ത്തു​നി​ന്നൊ​രു പ്ര​കാ​ശം ക​ണ്ട് സാ​വൂ​ൾ നി​ലം​പ​തി​ച്ചു എ​ന്ന് ബൈ​ബി​ൾ പ​റ​യു​ന്നു.

എ​ന്നാ​ൽ ക​ടു​ത്ത തീ​വ്ര​വാ​ദി​യാ​യ ഒ​രാ​ളു​ടെ മ​ന​സ് ഒ​റ്റ​യ​ടി​ക്ക് മാ​റു​മോ? ആ ​അ​ത്ഭു​ത​ത്തി​ന് മു​ൻ​പ് ആ ​മ​നു​ഷ്യ​ൻ ക​ട​ന്നു​പോ​യ തീ​വ്ര​മാ​യ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളെ​യും സം​ശ​യ​ങ്ങ​ളെ​യും വ​ള​രെ ലോ​ജി​ക്ക​ലാ​യി നോ​വ​ൽ വ​ര​ച്ചു​കാ​ട്ടു​ന്നു.

അ​തു​പോ​ലെ​ത​ന്നെ, ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ചി​ത​റി​പ്പോ​യ അ​പ്പ​സ്തോ​ല​ന്മാ​രു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തെ വ​ള​രെ റി​യ​ലി​സ്റ്റി​ക് ആ​യാ​ണ് ഇ​തി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

വി​ശ്വാ​സ​ത്തെ​യും യു​ക്തി​യെ​യും ഭാ​വ​ന​യു​ടെ നൂ​ലി​ൽ അ​തി​മ​നോ​ഹ​ര​മാ​യി കോ​ർ​ത്തി​ണ​ക്കി​യ ഈ ​കൃ​തി, ആ​ധു​നി​ക കാ​ല​ത്തെ വാ​യ​ന​ക്കാ​ർ​ക്ക്, പ്ര​ത്യേ​കി​ച്ചും യു​വ​ത​ല​മു​റ​യ്ക്ക് സ​ഭാ​ച​രി​ത്ര​ത്തെ പു​തി​യൊ​രു ക​ണ്ണി​ലൂ​ടെ കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്നു.

ബൈ​ബി​ൾ വാ​യ​ന​യ്ക്ക​പ്പു​റം, ക്രി​സ്തു​വി​ന്‍റെ ശി​ഷ്യ​ന്മാ​രു​ടെ മ​നു​ഷ്യ​സ​ഹ​ജ​മാ​യ പോ​രാ​ട്ട​ങ്ങ​ളെ അ​ടു​ത്ത​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഏ​തൊ​രാ​ളും തീ​ർ​ച്ച​യാ​യും വാ​യി​ച്ചി​രി​ക്കേ​ണ്ട ഒ​രു പു​സ്ത​ക​മാ​ണ് അ​പ്പ​സ്തോ​ല​ന്മാ​രു​ടെ ര​ണ്ടാം പു​സ്ത​കം.

Tags : apposthalanmaruderandampusthakam bookreview nelsonthomas

Recent News

Corehub Up