x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്‍​ഡെ​ല്‍ മ​ണി ക​ട​പ്പ​ത്ര​ങ്ങ​ള്‍​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണം


Published: November 4, 2025 11:16 PM IST | Updated: November 4, 2025 11:16 PM IST

കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​വാ​​​യ്പ മേ​​​ഖ​​​ല​​​യി​​​ലെ ബാ​​​ങ്കിം​​​ഗ് ഇ​​​ത​​​ര ധ​​​ന​​​കാ​​​ര്യ ക​​​മ്പ​​​നി​​​യാ​​​യ ഇ​​​ന്‍​ഡെ​​​ല്‍ മ​​​ണി​​​യു​​​ടെ എ​​​ന്‍​സി​​​ഡി​​​ക​​​ള്‍ 315 ശ​​​ത​​​മാ​​​നം അ​​​ധി​​​കം സ​​​ബ്‌​​​സ്‌​​​ക്രൈ​​​ബ് ചെ​​​യ്യ​​​പ്പെ​​​ട്ട​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

1,000 രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള സു​​​ര​​​ക്ഷി​​​ത​​​വും വീ​​​ണ്ടെ​​​ടു​​​ക്കാ​​​വു​​​ന്ന​​​തും ഓ​​​ഹ​​​രി​​​യാ​​​ക്കി മാ​​​റ്റാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത​​​തു​​​മാ​​​യ ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ളു​​​ടെ (എ​​​ന്‍​സി​​​ഡി) ആ​​​റാ​​​മ​​​ത് പ​​​ബ്ലി​​​ക് ഇ​​​ഷ്യു​​​വി​​​ലാ​​​ണ് ഈ ​​​നേ​​​ട്ടം.

ഒ​​​ക്ടോ​​​ബ​​​ര്‍ 13നാ​​​രം​​​ഭി​​​ച്ച വി​​​ത​​​ര​​​ണം 24ന് ​​​നേ​​​ര​​​ത്തേ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​പ്പോ​​​ള്‍ 472.79 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ള്‍ നി​​​ക്ഷേ​​​പ​​​ക​​​ര്‍ വാ​​​ങ്ങി. 150 കോ​​​ടി രൂ​​​പ​​​യു​​​ടെ പ്രാ​​​ഥ​​​മി​​​ക ഇ​​​ഷ്യു​​​വും 150 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ധി​​​ക സ​​​ബ്‌​​​സ്‌​​​ക്രി​​​ബ്ഷ​​​നു​​​മാ​​​യി 300 കോ​​​ടി രൂ​​​പ​​​യാ​​​ണു ല​​​ക്ഷ്യ​​​മി​​​ട്ടി​​​രു​​​ന്ന​​​ത്.

സെ​​​പ്റ്റം​​​ബ​​​ര്‍ 30 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം 2750 കോ​​​ടി രൂ​​​പ​​​യു​​​ടെ ആ​​​സ്തി​​​ക​​​ള്‍ ഇ​​​ന്‍​ഡെ​​​ല്‍ മ​​​ണി കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ന്ന് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ യു​​​മാ​​​യ ഉ​​​മേ​​​ഷ് മോ​​​ഹ​​​ന​​​ന്‍ പ​​​റ​​​ഞ്ഞു.

Tags : Intel Money

Recent News

Corehub Up