കൊച്ചി: ഓഹരി ബ്രോക്കിംഗ്, വെല്‍ത്ത് മാനേജ്മെന്റ്, പോര്‍ട്ഫോളിയോ മാനേജ്മെന്റ്, ഇക്വിറ്റി , കടപ്പത്രങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷ്വറന്‍സ് തുടങ്ങിയ സേവനങ്ങള്‍ നൽകുന്ന ജെഎം ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ കേരളത്തിലെ ആദ്യ ശാഖ കൊച്ചിയിൽ തുറന്നു. ബാനര്‍ജി റോഡിലെ കുര്യന് ടവറിന്റെ മൂന്നാം നിലയിലാണ് ഓഫീസ്.
കമ്പനി എംഡിയും ഇക്വിറ്റി ബ്രോക്കിംഗ് വിഭാഗം മേധാവിയുമായ കൃഷ്ണറാവു ബ്രാഞ്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
Tags : JM Financial