x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​ഫ്ലെക്‌​ഷ​ൻ​സ് ഇ​ൻ​ഫോ സി​സ്റ്റം​സ് റി​ഫ്ലെ​ക‌്ടോ ആ​പ്പ് പു​റ​ത്തി​റ​ക്കി


Published: May 23, 2026 02:31 AM IST | Updated: May 23, 2026 02:33 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ലെ പ്ര​​​മു​​​ഖ ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി സേ​​​വ​​​ന ദാ​​​താ​​​വാ​​​യ റി​​​ഫ്ലെ​​​ക്‌​​​ഷ​​​ൻ​​​സ് ഇ​​​ൻ​​​ഫോ സി​​​സ്റ്റം​​​സ് ക​​​ന്പ​​​നി​​​യു​​​ടെ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന എ​​​ഐ അ​​​ധി​​​ഷ്ഠി​​​ത വെ​​​ബ് ആ​​​പ്ലി​​​ക്കേ​​​ഷ​​​നാ​​​യ "റി​​​ഫ്ലെ​‌​​‌ക‌്ടോ’ പു​​​റ​​​ത്തി​​​റ​​​ക്കി.

ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഒ​​​രു കൂ​​​ട്ടം വെ​​​ബ് ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ളാ​​​ണ് "റി​​​ഫ്ലെ​‌​​‌ക‌്ടോ.’ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കി​​​ട​​​യി​​​ലെ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​വും പ​​​ര​​​സ്പ​​​ര സ​​​ഹ​​​ക​​​ര​​​ണ​​​വും സു​​​ഗ​​​മ​​​മാ​​​ക്കാ​​​ൻ ഇ​​​തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു.

ധാ​​​രാ​​​ളം സ​​​മ​​​യ​​​വും ഡി​​​സൈ​​​ൻ വൈ​​​ദ​​​ഗ്ധ്യ​​​വും ആ​​​വ​​​ശ്യ​​​മാ​​​യി​​​രു​​​ന്ന സ​​​ർ​​​ഗാ​​​ത്മ​​​ക​​​മാ​​​യ ജോ​​​ലി​​​ക​​​ൾ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി ചെ​​​യ്യാ​​​ൻ "റി​​​ഫ്ലെ​‌​​‌ക‌്ടോ’ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ സ​​​ഹാ​​​യി​​​ക്കും. ഡി​​​സൈ​​​നിം​​​ഗ് രം​​​ഗ​​​ത്തോ കോ​​​ഡിം​​​ഗി​​​ലോ മു​​​ൻ​​​പ​​​രി​​​ച​​​യം ഇ​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കും വ​​​ള​​​രെ എ​​​ളു​​​പ്പ​​​ത്തി​​​ൽ ഇ​​​ത് ഉ​​​പ​​​യോ​​​ഗി​​​ക്കാം.

മു​​​ന്പു ക​​​ന്പ​​​നി​​​ക്കു​​​ള്ളി​​​ൽ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്താ​​​ൻ വേ​​​ണ്ട പോ​​​സ്റ്റ​​​റു​​​ക​​​ൾ ഡി​​​സൈ​​​ൻ ചെ​​​യ്യാ​​​ൻ മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ ചെ​​​ല​​​വ​​​ഴി​​​ക്കേ​​​ണ്ടി വ​​​ന്നി​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യം മാ​​​റി ഒ​​​റ്റ ക്ലി​​​ക്കി​​​ൽ പോ​​​സ്റ്റ​​​റു​​​ക​​​ൾ ഉ​​​ണ്ടാ​​​ക്കാ​​​ൻ "റി​​​ഫ്ലെ​‌​​‌ക‌്ടോ’ യ്ക്കു​​​ക​​​ഴി​​​യു​​​ന്നു.

റി​​​ഫ്ലെ​​​ക്‌​​​ഷ​​​ൻ​​​സ് ഇ​​​ൻ​​​ഫോ സി​​​സ്റ്റം​​​സി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കി​​​ട​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ വി​​​ജ​​​യി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള പോ​​​സ്റ്റ​​​റു​​​ക​​​ൾ, ജ​​​ന്മ​​​ദി​​​നാ​​​ശം​​​സ​​​ക​​​ൾ എ​​​ന്നി​​​വ ഒ​​​റ്റ ക്ലി​​​ക്കി​​​ൽ ഇ​​​ത് ത​​​നി​​​യെ ത​​​യാ​​​റാ​​​ക്കി ന​​​ൽ​​​കും. ക​​​ന്പ​​​നി​​​യി​​​ലെ ലീ​​​ഡ​​​ർ​​​മാ​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ ബ്രാ​​​ൻ​​​ഡ് മൂ​​​ല്യം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന ഡി​​​ജി​​​റ്റ​​​ൽ ബി​​​സി​​​ന​​​സ് കാ​​​ർ​​​ഡു​​​ക​​​ൾ ഉ​​​ട​​​ന​​​ടി നി​​​ർ​​​മി​​​ക്കാ​​​നും സ​​​ഹാ​​​യ​​​ക​​​മാ​​​കും.

ഷൗ​​​ട്ട് ഔ​​​ട്ട്, സ്പോ​​​ട്ട് അ​​​വാ​​​ർ​​​ഡ് എ​​​ന്നീ ഫീ​​​ച്ച​​​റു​​​ക​​​ളി​​​ലൂ​​​ടെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ നി​​​മി​​​ഷ​​​ങ്ങ​​​ൾ​​​ക്ക​​​കം മ​​​നോ​​​ഹ​​​ര​​​മാ​​​യ അ​​​ഭി​​​ന​​​ന്ദ​​​ന പോ​​​സ്റ്റ​​​റു​​​ക​​​ളാ​​​ക്കി മാ​​​റ്റാ​​​നും ഇ​​​തി​​​ലൂ​​​ടെ സാ​​​ധി​​​ക്കും.

ദ്രു​​​ത​​​ഗ​​​തി​​​യി​​​ൽ വ​​​ള​​​രു​​​ന്ന സാ​​​ങ്കേ​​​തി​​​ക സം​​​രം​​​ഭ​​​ങ്ങ​​​ളു​​​ടെ റാ​​​ങ്കിം​​​ഗ് ന​​​ട​​​ത്തു​​​ന്ന ഡെലോ​​​യി​​​റ്റ് ഇ​​​ന്ത്യ ഫാ​​​സ്റ്റ് 50 പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ളതാണ് റി​​​ഫ്ലെക്‌​​​ഷ​​​ൻ​​​സ് ഇ​​​ൻ​​​ഫോ സി​​​സ്റ്റം​​​സ്.

Tags : Reflecto app Info Systems Reflections

Recent News

Corehub Up