x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ഫ് സം​രം​ഭ​ക​ര്‍ പ്ര​തി​വ​ര്‍​ഷം നേ​ടു​ന്ന​ത് 50 കോ​ടി​യു​ടെ ബി​സി​ന​സ്: മ​ന്ത്രി


Published: February 19, 2026 10:09 PM IST | Updated: February 19, 2026 10:09 PM IST

കൊ​​​​ച്ചി: മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലെ സ്ത്രീ​​​​ക​​​​ളു​​​​ടെ സാ​​​​മ്പ​​​​ത്തി​​​​ക പു​​​​രോ​​​​ഗ​​​​തി ല​​​​ക്ഷ്യ​​​​മി​​​​ട്ടു​​​​ള്ള സൊ​​​​സൈ​​​​റ്റി ഫോ​​​​ര്‍ അ​​​​സി​​​​സ്റ്റ​​​​ന്‍​സ് ടു ​​​​ഫി​​​​ഷ​​​​ര്‍ വി​​​​മെ​​​​ന്‍ (സാ​​​​ഫ്) സം​​​​രം​​​​ഭ​​​​ക​​​​ര്‍ സം​​​​സ്ഥാ​​​​ന​​​​ത്തു വ​​​​ലി​​​​യ മു​​​​ന്നേ​​​​റ്റ​​​​മാ​​​​ണ് ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​​ന്നും മി​​​​ക​​​​ച്ച പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പ്ര​​​​തി​​​​വ​​​​ര്‍​ഷം ഇ​​​​വ​​​​ര്‍​ക്ക് 150 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ബി​​​​സി​​​​ന​​​​സ് നേ​​​​ടാ​​​​നാ​​​​കു​​​​ന്നു​​​​ണ്ടെ​​​​ന്നും മ​​​​ന്ത്രി സ​​​​ജി ചെ​​​​റി​​​​യാ​​​​ന്‍.

എ​​​​റ​​​​ണാ​​​​കു​​​​ളം ക​​​​ലൂ​​​​ര്‍ ഗോ​​​​കു​​​​ലം പാ​​​​ര്‍​ക്ക് ക​​​​ണ്‍​വ​​​​ന്‍​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ സ​​​​ഫ​​​​ലം 2026 എ​​​​ന്ന​​​പേ​​​​രി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച സാ​​​​ഫ് സം​​​​രം​​​​ഭ​​​​ക​​​​രു​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല സം​​​​ഗ​​​​മ​​​​വും 200 മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി വ​​​​നി​​​​താ​​​സം​​​​രം​​​​ഭ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​നോ​​​​ദ്ഘാ​​​​ട​​​​ന​​​​വും നി​​​​ര്‍​വ​​​​ഹി​​​​ച്ച് പ്ര​​​സം​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ വ​​​​രും​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ മൂ​​​​ല​​​​ധ​​​​ന നി​​​​ക്ഷേ​​​​പം ഉ​​​​ണ്ടാ​​​​കു​​​​ന്ന മേ​​​​ഖ​​​​ല ഫി​​​​ഷ​​​​റീ​​​​സ് മേ​​​​ഖ​​​​ല​​​​യാ​​​​യി​​​​രി​​​​ക്കും. ക​​​​ട​​​​ലി​​​​ലെ മ​​​​ത്സ്യ ഉ​​​​ത്പാ​​​​ദ​​​​നം ഗ​​​​ണ്യ​​​​മാ​​​​യി വ​​​​ര്‍​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഉ​​​​ള്‍​നാ​​​​ട​​​​ന്‍ മ​​​​ത്സ്യ മേ​​​​ഖ​​​​ല​​​​യി​​​​ല്‍ നി​​​​ല​​​​വി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഉ​​​​ത്പാ​​​​ദ​​​​ന​​​​ശേ​​​​ഷി ഇ​​​​ര​​​​ട്ടി​​​​യാ​​​​യി വ​​​​ര്‍​ധി​​​​പ്പി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ച​​​​ട​​​​ങ്ങി​​​​ല്‍ സാ​​​​ഫി​​​​ന്‍റെ പു​​​​തി​​​​യ വ​​​​സ്ത്ര ബ്രാ​​​​ന്‍​ഡാ​​​​യ സാ​​​​ഫ് കോ​​​​റ​​​​ല്‍ ബ്ലൂം​​​​സ് ബ്രാ​​​​ന്‍​ഡി​​​​ന്‍റെ പ്ര​​​​കാ​​​​ശ​​​​നം ഹൈ​​​​ബി ഈ​​​​ഡ​​​​ന്‍ എം​​​​പി നി​​​​ര്‍​വ​​​​ഹി​​​​ച്ചു. ച​​​​ട​​​​ങ്ങി​​​​ല്‍ മി​​​​ക​​​​ച്ച സാ​​​​ഫ് സം​​​​രം​​​​ഭ​​​​ക​​​​ര്‍​ക്കു​​​​ള്ള അ​​​​വാ​​​​ര്‍​ഡു​​​​ക​​​​ളും പു​​​​തി​​​​യ സം​​​​രം​​​​ഭ​​​​ങ്ങ​​​​ള്‍​ക്കു​​​​ള്ള ധ​​​​ന​​​​സ​​​​ഹാ​​​​യ​​​​ത്തി​​​​ന്‍റെ വി​​​​ത​​​​ര​​​​ണ​​​​വും ന​​​​ട​​​​ത്തി.

സാ​​​​ഫ് പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​റി പ്ര​​​​കാ​​​​ശ​​​​നം, മി​​​​ക​​​​ച്ച തീ​​​​ര​​​​മൈ​​​​ത്രി മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് കൗ​​​​ണ്‍​സി​​​​ല്‍ (ടി​​​​എം​​​​സി), മി​​​​ക​​​​ച്ച ഫീ​​​​ല്‍​ഡ്ത​​​​ല ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍, മി​​​​ക​​​​ച്ച ജി​​​​ല്ല​​​​ക​​​​ള്‍, 15 വ​​​​ര്‍​ഷം തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ച്ചു​​​​വ​​​​രു​​​​ന്ന സാ​​​​ഫി​​​​ന്‍റെ മി​​​​ക​​​​ച്ച സം​​​​രം​​​​ഭ​​​​ക​​​​രെ ആ​​​​ദ​​​​രി​​​​ക്ക​​​​ല്‍ തു​​​​ട​​​​ങ്ങി​​​​യ​​​വ​​​യു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

Tags : Minister Saji Cheriyan SAFF SAFF entrepreneurs business

Recent News

Corehub Up