x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്നെ ഒ​ന്നു പ്ര​ചോ​ദി​പ്പി​ക്കാ​മോ?


Published: March 19, 2026 11:16 PM IST | Updated: March 19, 2026 11:16 PM IST

കൊച്ചേട്ടന്‍റെ കത്ത്

സ്നേ​ഹ​മു​ള്ള ഡി​സി​എ​ൽ കൂ​ട്ടു​കാ​രേ,

അ​തു​ൽ, ഒ​രു ഐ​ടി ക​ന്പ​നി ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വ​രു​ന്ന മോ​ട്ടി​വേ​ഷ​ൻ ക്ലാ​സു​ക​ൾ കേ​ൾ​ക്കു​ക​യാ​ണ് അ​യാ​ളു​ടെ ഇ​ഷ്ട​ഹോ​ബി. പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ പ്ര​സം​ഗ​ങ്ങ​ൾ കേ​ൾ​ക്കു​ന്പോ​ൾ അ​യാ​ൾ പ്ര​ചോ​ദി​ത​നാ​കും.

എ​ല്ലാ കാ​ര്യ​ങ്ങ​ളും ‍ആ​വേ​ശ​ത്തോ​ടെ ചെ​യ്യും. സ്വ​ന്തം ക​ഴി​വു​ക​ളി​ൽ വി​ശ്വ​സി​ക്കാ​ൻ പ്ര​സം​ഗ​ക​ർ പ​റ​യു​ന്പോ​ൾ സ്വ​ന്തം ക​ഴി​വു​ക​ളി​ൽ വി​ശ്വ​സി​ക്കാ​ൻ അ​യാ​ൾ​ക്കു തോ​ന്നും! സ്വ​ന്തം കു​റ​വു​ക​ൾ അം​ഗീ​ക​രി​ക്കാ​ൻ മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ അ​യാ​ൾ​ക്ക് സ്വ​ന്തം കു​റ​വു​ക​ൾ വ​ലി​യ പ്ര​ശ്ന​മാ​യി തോ​ന്നി​ല്ല. കു​റേ നേ​ര​ത്തേ​ക്ക് അ​യാ​ൾ സ​ന്തോ​ഷ​വാ​നാ​യി​രി​ക്കും.

മ​നു​ഷ്യ​ൻ എ​ന്ന മ​ഹാ​ത്ഭു​ത​ത്തെ ദൈ​വം എ​ത്ര വി​സ്മ​യ​ക​ര​മാ​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​തെ​ന്നും, ത​ന്നി​ൽ ഇ​ത്ര​യേ​റെ ക​ഴി​വു​ക​ൾ ത​ന്ന ദൈ​വം എ​ത്ര ന​ല്ല​വ​നാ​ണെ​ന്നും അ​യാ​ൾ നി​ർ​ത്താ​തെ കൂ​ട്ടു​കാ​രോ​ടു പ്ര​സം​ഗി​ക്കും! എ​ന്നാ​ൽ, ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ ക​ഴി​യു​ന്പോ​ൾ അ​യാ​ളു​ടെ ചാ​ർ​ജ് തീ​രും! അ​യാ​ൾ​ക്കു മ​ടു​പ്പാ​കും. പ്ര​ചോ​ദ​നം കു​റ​യും. അ​യാ​ൾ മ​ന​സു ത​ള​ർ​ന്ന്, ഉ​ന്മേ​ഷം ന​ഷ്ട​പ്പെ​ട്ട​വ​നാ​കും!

ഒ​രു​ദി​വ​സം അ​യാ​ൾ, ത​ന്‍റെ നാ​ല​ഞ്ച് കൂ​ട്ടു​കാ​രെ വി​ളി​ച്ചു​കൂ​ട്ടി. അ​വ​രോ​ട് ത​ന്‍റെ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ പ​ങ്കു​വ​ച്ചു! താ​ൻ വ​ല്ലാ​തെ മ​ടു​ത്തു എ​ന്നും ഈ ​ജോ​ലി മാ​ത്ര​മ​ല്ല, ഈ ​മൊ​ര​ഞ്ഞ ജീ​വി​തം​പോ​ലും തു​ട​രാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്നും അ​യാ​ൾ പ​റ​ഞ്ഞു. ത​ന്‍റെ കൂ​ട്ടു​കാ​രോ​ട്, ത​ന്നെ ഒ​ന്നു പ്ര​ചോ​ദി​പ്പി​ക്കാ​ൻ അ​യാ​ൾ അ​പേ​ക്ഷി​ച്ചു! എ​ന്നെ വീ​ണ്ടും വീ​ണ്ടും പ്ര​ചോ​ദി​പ്പി​ക്കൂ... എ​ന്ന​യാ​ൾ കെ​ഞ്ചി​ക്കൊ​ണ്ടേ​യി​രു​ന്നു!

ഉ​ട​നെ​ത​ന്നെ അ​യാ​ളു​ടെ കൂ​ട്ടു​കാ​ർ എ​ല്ലാ​വ​രും​കൂ​ടി അ​തു​ൽ മാ​ന്യ​നാ​ണ്, മി​ടു​ക്ക​നാ​ണ്, മ​ഹാ​നാ​ണ് തു​ട​ങ്ങി അ​യാ​ളു​ടെ നി​ര​വ​ധി ന​ന്മ​ക​ൾ പ​റ​യാ​ൻ തു​ട​ങ്ങി! അ​യാ​ൾ​ക്കു സ​ന്തോ​ഷ​മാ​യി.

അ​പ്പോ​ൾ കൂ​ട്ട​ത്തി​ൽ ഒ​രാ​ൾ എ​ണീ​റ്റു പ​റ​ഞ്ഞു. അ​തു​ൽ, ഈ ​മ​നോ​ഭാ​വം മാ​റ്റ​ണം. നി​ങ്ങ​ൾ എ​ന്തി​നാ​ണ് എ​പ്പോ​ഴും ഇ​ങ്ങ​നെ മ​റ്റു​ള്ള​വ​രു​ടെ പ്ര​ശം​സ​ക​ളെയും പ്ര​ചോ​ദ​ന​വാ​ക്കു​ക​ളെയും കൊ​തി​ക്കു​ന്ന​ത്‍്? ഇ​തു ന​ല്ല സ്വ​ഭാ​വ​മ​ല്ല. കാ​ര​ണം എ​പ്പോ​ഴും ന​മ്മു​ടെ ചു​റ്റും ന​മ്മെ പ്ര​ചോ​ദി​പ്പി​ക്കാ​ൻ ആ​രും ഉ​ണ്ടാ​വ​ണ​മെ​ന്നി​ല്ല!

പ​രി​ഹാ​രം ഒ​ന്നേ​യു​ള്ളൂ. സ്വ​യം പ്ര​ചോ​ദി​പ്പി​ക്കു​ക! ആ​രും പ്ര​ചോ​ദി​പ്പി​ക്കാ​ത്ത​തു​കൊ​ണ്ട്, ഞാ​ൻ ഒ​ന്നും ചെ​യ്യു​ന്നി​ല്ല, എ​ന്നു പ​റ​യു​ന്ന​വ​ൻ വി​ഡ്ഢി​യാ​ണ്. കാ​ര​ണം ന​മ്മ​ൾ ന​ന്നാ​ക​ണ​മെ​ന്ന​തും, ന​മ്മ​ൾ വി​ജ​യി​ക്ക​ണ​മെ​ന്ന​തും മ​റ്റാ​രു​ടെ​യും അ​ത്യാ​വ​ശ്യ​മ​ല്ല. ന​മ്മു​ടെ മാ​ത്രം ല​ക്ഷ്യ​മാ​ണ്.

കൂ​ട്ടു​കാ​രേ, ന​മ്മി​ൽ പ​ല​രും ഇ​ങ്ങ​നെ​യ​ല്ലേ? അ​മ്മ​യും അ​ച്ഛ​നു​മൊ​ക്കെ നി​ര​ന്ത​രം, പ​ഠി​ക്കൂ, പ​ഠി​ക്കൂ എ​ന്നും വാ​യി​ക്കൂ, വാ​യി​ക്കൂ എ​ന്നും കൈ​യും കാ​ലും പി​ടി​ച്ചു പ​റ​യു​ന്പോ​ഴാ​ണ്, ന​മ്മി​ൽ പ​ല​രും, ""ശ​രി, ഇ​ത്ര​യും നി​ങ്ങ​ൾ പ​റ​ഞ്ഞ സ്ഥി​തി​ക്ക് ഞാ​ൻ അ​ല്പം പ​ഠി​ച്ചേ​ക്കാം'' എ​ന്ന മ​നോ​ഭാ​വ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ന​മു​ക്കു​ വേ​ണ്ട​ത്, സ്വ​യം പ്ര​ചോ​ദി​പ്പി​ക്കാ​നു​ള്ള ക​ഴി​വാ​ണ്. അ​തി​ന്, സ്വ​യം അ​റി​യു​ക​യാ​ണ് ആ​ദ്യ​പ​ടി. സ്വ​ന്തം ക​ഴി​വു​ക​ളും കു​റ​വു​ക​ളും കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കു​ക. തി​രു​ത്താ​നു​ള്ള​ത്, തി​രു​ത്തു​ക. മെ​ച്ച​പ്പെ​ടു​ത്താ​മെ​ങ്കി​ൽ, പ​രി​ശ്ര​മ​ത്തി​ലൂ​ടെ കൂ​ടു​ത​ൽ മി​ക​വി​ലേ​ക്കു​യ​രു​ക! എ​ത്ര പ​രി​ശ്ര​മി​ച്ചാ​ലും മാ​റ്റാ​ൻ ക​ഴി​യാ​ത്ത കാ​ര്യ​ങ്ങ​ൾ ന​മ്മു​ടെ വ്യ​ക്തി​ത്വ​ത്തി​ന്‍റെ ത​നി​മ​യാ​യി അം​ഗീ​ക​രി​ക്കു​ക. ന​മ്മു​ടെ ജീ​വി​ത​വി​ജ​യം ന​മ്മു​ടെ മാ​ത്രം ആ​വ​ശ്യ​മാ​ണ്. മ​റ്റു​ള്ള​വ​രു​ടെ പ്ര​ചോ​ദ​നം കൊ​ണ്ടു​മാ​ത്രം, ന​മു​ക്കു വി​ജ​യി​ക്കാ​നാ​വി​ല്ല!

മ​റ്റു​ള്ള​വ​ർ എ​പ്പോ​ഴും പ്ര​ചോ​ദി​പ്പി​ക്കാ​ൻ​വേ​ണ്ടി, ഇ​നി കാ​ത്തി​രി​ക്കേ​ണ്ട. സ്വ​യം പ്ര​ചോ​ദി​പ്പി​ച്ച്, ‍ഓ​രോ സാ​ഹ​ച​ര്യ​ത്തേ​യും അ​തി​ജീ​വി​ച്ചി​ട്ടു​ള്ള​വ​രാ​ണ് ജീ​വി​ത​ത്തി​ൽ അ​ത്ഭു​ത​ങ്ങ​ൾ ചെ​യ്തി​ട്ടു​ള്ള​ത്. അ​തി​നാ​ൽ, ആ​വേ​ശ​ത്തോ​ടെ ന​മു​ക്കു ജീ​വി​ത​ത്തെ ആ​ശ്ലേ​ഷി​ക്കാം. ആ​ഹ്ലാ​ദ​ത്തോ​ടെ അ​ത്യ​ധ്വാ​നം ചെ​യ്യാം. ആ​സ്വ​ദി​ച്ച്, വി​ജ​യി​ക്കാം. പ​രാ​ജ​യ​ത്തെയും വി​ജ​യ​ക​ര​മാ​യി അം​ഗീ​ക​രി​ക്കാം.

സ​സ്നേ​ഹം, സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ

Tags : DCL Kochettente Letter

Recent News

Corehub Up