തിരുവനന്തപുരം: ദീപിക ബാലസഖ്യത്തിന്റെ 2026-27 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂൺ 26-ാം തീയതി തിരുവനന്തപുരം നിർമ്മലഭവൻ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
ഉച്ചയ്ക്ക് ഒന്നിനു നടക്കുന്ന സമ്മേളനത്തിൽവച്ച് ഡിസിഎൽ നടപ്പാക്കിവരുന്ന ലഹരിവിരുദ്ധ മുന്നേറ്റമായ കിക്ക് ഔട്ടിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളും, പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന വിവിധ പ്രോഗ്രാമുകളും ഉദ്ഘാടനം ചെയ്യപ്പെടും
ഡിസിഎൽ പ്രവിശ്യാ കോ-ഓർഡിനേറ്റർമാർ, മേഖല ഓർഗനൈസർമാർ, ശാഖാ ഡയറക്ടർമാർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
Tags : DCL Nirmalabhavan School Thiruvananthapuram DCL State Activities