x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​സി​എ​ൽ ഇ​ടു​ക്കി പ്ര​വി​ശ്യാ ക്യാ​ന്പ് ഏ​പ്രി​ൽ 28 മു​ത​ൽ മേ​രി​കു​ളം മ​രി​യ​ൻ പ​ബ്ലി​ക് സ്കൂ​ളി​ൽ


Published: March 19, 2026 11:12 PM IST | Updated: March 19, 2026 11:12 PM IST

കോ​ട്ട​യം: ദീ​പി​ക ബാ​ല​സ​ഖ്യം മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്തു സം​ഘ​ടി​പ്പി​ക്കു​ന്ന ജീ​വി​ത​ദ​ർ​ശ​ന - വ്യ​ക്തി​ത്വ വി​ക​സ​ന ക്യാ​ന്പു​ക​ളി​ൽ ഇ​ടു​ക്കി പ്ര​വി​ശ്യാ ക്യാ​ന്പ് ഏ​പ്രി​ൽ 28, 29, 30 തീ​യ​തി​ക​ളി​ൽ ക​ട്ട​പ്പ​ന മേ​രി​കു​ളം മ​രി​യ​ൻ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കും. 28-നു ​രാ​വി​ലെ ആ​രം​ഭി​ക്കു​ന്ന ക്യാ​ന്പ് 30-ന് ​ഉ​ച്ച​യ്ക്കു സ​മാ​പി​ക്കും.

തൊ​ടു​പു​ഴ പ്ര​വി​ശ്യാ ക്യാ​ന്പ് ഏ​പ്രി​ൽ 27, 28, 29 തീ​യ​തി​ക​ളി​ൽ മൂ​ല​മ​റ്റം അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് എ​ച്ച്,.എ​സ്.​എ​സി​ലും കോ​ട്ട​യം പ്ര​വി​ശ്യാ ക്യാ​ന്പ് 29, 30 തീ​യ​തി​ക​ളി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ടി​മ​റ്റം നി​ർ​മ്മ​ല റി​ന്യു​വ​ൽ സെ​ന്‍റ​റി​ലും ന​ട​ക്കും.

തി​രു​വ​ന​ന്ത​പു​രം പ്ര​വി​ശ്യാ​ക്യാ​ന്പ് വി​ഴി​ഞ്ഞം സ്പാ​ർ​ക്ക് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ മേ​യ് 8, 9 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

പേ​ഴ്സ​ണാ​ലി​റ്റി ഡെ​വ​ല​പ്പ്മെ​ന്‍റ്, ഗോ​ൾ സെ​റ്റി​ങ്ങ്, ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ സ്കി​ൽ​സ്, ലീ​ഡ​ർ​ഷി​പ്പ്, ടീം ​ബി​ൽ​ഡിം​ഗ് , ടൈം ​മാ​നേ​ജ്മെ​ന്‍റ്, സ്‌​ട്രെ​സ്സ് മാ​നേ​ജ്മെ​ന്‍റ്, ഹെ​ൽ​ത്തി റി​ലേ​ഷ​ൻ​ഷി​പ്പ്, പ​ബ്ലി​ക് സ്പീ​ക്കിം​ഗ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​മു​ഖ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. ഗെ​യിം​സ്, ആ​ക്ടി​വി​റ്റീ​സ്, ച​ർ​ച്ച, ഉ​ല്ലാ​സ​യാ​ത്ര, കാ​ൻ​ഡി​ൽ ഡി​ന്ന​ർ, ക്യാ​മ്പ് ഫ​യ​ർ എ​ന്നി​വ ക്യാ​മ്പി​ന് മാ​റ്റു​കൂ​ട്ടും. ആ​റു മു​ത​ൽ ഒ​ൻ​പ​തു വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​രോ ക്യാ​ന്പി​ലും ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 100 കു​ട്ടി​ക​ൾ​ക്കാ​യി​രി​ക്കും പ്ര​വേ​ശ​നം ന​ൽ​കു​ക. പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ മാ​ർ​ച്ച് 31-നു​മു​ന്പാ​യി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

ഇ​ടു​ക്കി പ്ര​വി​ശ്യാ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ പ്ര​വി​ശ്യാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​വി. ജോ​ർ​ജു​കു​ട്ടി (ഫോ​ൺ: 94472 05828), ക്യാ​ന്പ് ചീ​ഫ് ടോം ​ക​ണ​യ​ങ്ക​വ​യ​ൽ (ഫോ​ൺ, 94006 71874) എ​ന്നി​വ​രു​ടെ പ​ക്ക​ലും

കോ​ട്ട​യം പ്ര​വി​ശ്യാ ക്യാ​ന്പി​ൽ​പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ പ്ര​വി​ശ്യാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ലി​ന്‍റെ (ഫോ​ൺ: 6238219465) പ​ക്ക​ലും

തൊ​ടു​പു​ഴ പ്ര​വി​ശ്യാ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ പ്ര​വി​ശ്യാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ റോ​യ് ജെ. ​ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ (ഫോ​ണ്‌: 94972 79347)പ​ക്ക​ലും

തി​രു​വ​ന​ന്ത​പു​രം പ്ര​വി​ശ്യാ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ പ്ര​വി​ശ്യാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​വി. വ​ർ​ക്കി ( 9349599028), ക്യാ​ന്പ് ചീ​ഫ് സി​സ്റ്റ​ർ ടെ​സി​ൻ (9946936966) എ​ന്നി​വ​രു​ടെ പ​ക്ക​ലും പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ് .

Tags : DCL Idukki Regional Camp Merikulam Marian Public School

Recent News

Corehub Up