x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൂ​റു​ദി​ന ക​ർ​മ പ​ദ്ധ​തി: ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്ത് മ​ന്ത്രി

വെബ് ഡെസ്ക്
Published: August 18, 2026 01:07 AM IST | Updated: August 18, 2026 01:07 AM IST

മ​ല​പ്പു​റം ആ​സൂ​ത്ര​ണ സ​മി​തി ഹാ​ളി​ൽ മ​ന്ത്രി പി.​കെ. ബ​ഷീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം.

മ​ല​പ്പു​റം: പു​തു​യു​ഗ കേ​ര​ള​ത്തി​നാ​യു​ള്ള സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ പ​ദ്ധ​തി​യു​ടെ ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ മ​ല​പ്പു​റം ആ​സൂ​ത്ര​ണ ഭ​വ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ അ​വ​ലോ​ക​നം ചെ​യ്തു. നൂ​റു​ദി​ന ക​ർ​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ല​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
50 വ​കു​പ്പു​ക​ളി​ലാ​യി 602 പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. തൊ​ഴി​ൽ, വ​രു​മാ​നം എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി 479 ഉ​പ​ജീ​വ​ന​മാ​ർ​ഗ പ​ദ്ധ​തി​ക​ളും പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​നാ​യി 123 പ​ദ്ധ​തി​ക​ളു​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. കൃ​ഷി അ​നു​ബ​ന്ധ മേ​ഖ​ല​യി​ൽ 95 പ​ദ്ധ​തി​ക​ളും 187 ഘ​ട​ക​ങ്ങ​ളും സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ എ​ട്ട് പ​ദ്ധ​തി​ക​ളും 16 ഘ​ട​ക​ങ്ങ​ളും ജ​ല​വി​ഭ​വ ജ​ല​സേ​ച​ന മേ​ഖ​ല​യി​ൽ 23 പ​ദ്ധ​തി​ക​ളും 44 ഘ​ട​ക​ങ്ങ​ളും ഊ​ർ​ജ മേ​ഖ​ല​യി​ൽ ഏ​ഴ് പ​ദ്ധ​തി​ക​ളും 15 ഘ​ട​ക​ങ്ങ​ളും വ്യ​വ​സാ​യ സം​രം​ഭ​ക മേ​ഖ​ല​യി​ൽ 65 പ​ദ്ധ​തി​ക​ളും 167 ഘ​ട​ക​ങ്ങ​ളും ഗ​താ​ഗ​തം-​പൊ​തു മേ​ഖ​ല​യി​ലാ​യി 82 പ​ദ്ധ​തി​ക​ളും 172 ഘ​ട​ക​ങ്ങ​ളും ശാ​സ്ത്ര സാ​ങ്കേ​തി​ക ഗ​വേ​ഷ​ണ മേ​ഖ​ല​ക​ളി​ലാ​യി 12 പ​ദ്ധ​തി​ക​ളും പു​രോ​ഗ​മി​ക്കു​ന്നു.

സാ​മൂ​ഹി​ക സേ​വ​ന മേ​ഖ​ല​യി​ൽ 185, സാ​ന്പ​ത്തി​ക സേ​വ​ന മേ​ഖ​ല​യി​ൽ 46, പൊ​തു​സേ​വ​ന മേ​ഖ​ല​യി​ൽ 59, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മേ​ഖ​ല​യി​ൽ 20 പ​ദ്ധ​തി​ക​ളു​മാ​ണ് നൂ​റു ദി​വ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​കു​ന്ന​ത്. ജി​ല്ല​യി​ലെ അ​ന്പ​തി​ല​ധി​കം വ​കു​പ്പു​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി. നൂ​റു​ദി​ന ക​ർ​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 4600 ഭൂ​മി ത​രം​മാ​റ്റ അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ട​ന്ന​ത്. ഇ​തി​ൽ 3700 അ​പേ​ക്ഷ​ക​ൾ ഇ​തി​ന​കം തീ​ർ​പ്പാ​ക്കി. 2057 പ​ട്ട​യ​ങ്ങ​ൾ ന​ൽ​കാ​നു​ള്ള​തി​ൽ 1057 പ​ട്ട​യ​ങ്ങ​ൾ ന​ൽ​കി. ബാ​ക്കി​യു​ള്ള​വ​യി​ൽ ഹി​യ​റിം​ഗ് ന​ട​ക്കു​ന്നു. ഡി​ജി​റ്റ​ൽ സ​ർ​വേ സം​ബ​ന്ധി​ച്ച 4700 പ​രാ​തി​ക​ളി​ൽ 300 എ​ണ്ണം തീ​ർ​പ്പാ​ക്കി. ഭൂ​മി​യു​ടെ ന്യാ​യ​വി​ല സം​ബ​ന്ധി​ച്ച് 250 പ​രാ​തി​ക​ളി​ൽ 59 എ​ണ്ണ​വും തീ​ർ​പ്പാ​ക്കി. 100 ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ല് വി​ല്ലേ​ജു​ക​ൾ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ആ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ട​ത്. എ​ന്നാ​ൽ ഏ​ഴ് സ്മാ​ർ​ട്ട് വി​ല്ലേ​ജു​ക​ളു​ടെ നി​ർ​മാ​ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ക്കും. ആ​റ് സ്മാ​ർ​ട്ട് വി​ല്ലേ​ജു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തും.
സ്കൂ​ളു​ക​ളി​ലേ​ക്ക് കം​പ്യൂ​ട്ട​ർ വാ​ങ്ങു​ന്ന​തി​നും വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും എം​എ​ൽ​എ​മാ​ർ അ​നു​വ​ദി​ക്കു​ന്ന ഫ​ണ്ട് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി എ​ത്ര​യും പെ​ട്ടെ​ന്ന് ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റ​ണ​മെ​ന്ന് മ​ന്ത്രി, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. വ​ന​ത്തി​ന​ക​ത്ത് സ്വ​കാ​ര്യ​ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യി​ൽ സാ​ന്പ​ത്തി​ക സാ​ഹാ​യ​ത്തി​ന്‍റെ ര​ണ്ട്, മൂ​ന്ന് ഗ​ഡു​ക്ക​ൾ ഉ​ട​ൻ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

എ​ട​വ​ണ്ണ ഹാ​ച്ച​റി​യു​ടെ നി​ർ​മാ​ണ​ത്തി​നു​ള്ള സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ നീ​ക്കി പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി. ജി​ല്ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നു​ത​കു​ന്ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന​തി​ന് എ​ല്ലാ വ​കു​പ്പു​ക​ളും മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കാ​ലാ​നു​സൃ​ത​വും നൂ​ത​ന​വു​മാ​യ പ​ദ്ധ​തി​ക​ൾ സ​മ​ർ​പ്പി​ച്ച് ഭ​ര​ണ സാ​ങ്കേ​തി​ക അ​നു​മ​തി​ക​ൾ നേ​ടി ന​ട​പ്പാ​ക്ക​ണം. താ​ഴെ ത​ട്ടി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ഫ​യ​ലി​ൽ കു​റി​ക്കു​ന്ന​ത് അ​തു​പോ​ലെ വി​ശ്വ​സി​ക്കു​ന്ന​തി​ന് പ​ക​രം ഫീ​ൽ​ഡി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കി വേ​ണം തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
100 ദി​ന ക​ർ​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റ​വ​ന്യു വ​കു​പ്പി​ന് നി​ശ്ച​യി​ച്ച പ​ദ്ധ​തി​ക​ളി​ൽ 70 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് റ​വ​ന്യു വ​കു​പ്പി​നെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. 26 മു​ത​ൽ 30 വ​രെ ജി​ല്ലാ ആ​സ്ഥാ​ന​ത്ത് വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. ക​ള​ക്ട​ർ ഡോ. ​വി​ന​യ് ഗോ​യ​ൽ, എ​ഡി​എം പി.​ഒ. സാ​ദി​ഖ്, തി​രൂ​ർ സ​ബ് ക​ള​ക്ട​ർ ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര, പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ സാ​ക്ഷി മോ​ഹ​ൻ, വി​വി​ധ വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham 100-day action plan district

Recent News

Corehub Up