x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത​മാ​യി കൊ​ണ്ടു​പോ​കുക​യാ​യി​രു​ന്ന 24 കു​റ്റി ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ പി​ടി​കൂ​ടി


Published: June 11, 2026 03:28 AM IST | Updated: June 11, 2026 03:28 AM IST

ക​ണ്ണൂ​ർ: അ​മി​ത വി​ല​യ്ക്ക് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ല്കു​ന്ന​തി​ന് അ​ന​ധി​കൃ​ത​മാ​യി കൊ​ണ്ടു​പോ​വു​കയാ​യി​രു​ന്ന24 കു​റ്റി ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ പി​ടി​കൂ​ടി. ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ കെ.​എ​ൻ. ബി​ന്ദു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ണ്ണ​പു​രം -ഇ​രി​ണാ​വ് റോ​ഡി​ന് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ഗ്നി ഗ്യാ​സ് ഏ​ജ​ൻ​സി എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ​വാ​ഹ​ന​ത്തി​ൽ നി​ന്നാ​ണ് സി​ലി​ണ്ട​റു​ക​ൾ പി​ടി​കൂ​ടി​യ​ത്.

താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ജെ.​എം. സ്മി​ത, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​വി. വി​നോ​ദ് കു​മാ​ർ, കെ. ​റി​ജേ​ഷ് , സി. ​രാ​ജീ​വ​ൻ , വൈ. ​റോ​ബ​ർ​ട്ട് എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. തു​ട​ർ ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നും നി​ല​വി​ൽ പൈ​പ്പ്ഡ് നാ​ച്ച്വ​റ​ൽ ഗ്യാ​സ് ക​ണ​ക്ഷ​ൻ വീ​ടു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ അ​വ​രു​ടെ ഗാ​ർ​ഹി​ക ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ ഗ്യാ​സ് ഏ​ജ​ൻ​സി വ​ഴി തി​രി​കെ ന​ൽ​കേ​ണ്ട​താ​ണെ​ന്നും, അ​ല്ലാ​ത്ത പ​ക്ഷം അ​ത്ത​രം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

Tags : Nattuvishesham Local News gas cylinder

Recent News

Corehub Up