ആലപ്പുഴ: പുന്നമടക്കായലില്‍ 22നു നടക്കുന്ന 72-ാമത് നെഹ്റുട്രോഫി വള്ളംകളിയില്‍ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങള്‍. ചുണ്ടന് വിഭാഗത്തില്‍ മാത്രം ആകെ 22 വള്ളങ്ങളുണ്ട്.
ചുരുളന്‍-2, ഇരുട്ടുകുത്തി എ-3, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ-5, വെപ്പ് ബി-4, തെക്കനോടി തറ-1, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം.
രജിസ്റ്റര്‍ ചെയ്ത ചുണ്ടന് വള്ളങ്ങള്‍ ചുവടെ: 1. തലവടി ചുണ്ടന് (കൈനകരി വില്ലേജ് ബോട്ട് ക്ലബ്), 2. വീയപുരം ചുണ്ടന് (യുബിസി കൈനകരി എഫ്സി), 3. അരോമ-1 (അരോമ ബോട്ട് ക്ലബ്), 4. മേല്പാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), 5. ചെറുതന ചുണ്ടന് (നാട്ടകം ബോട്ട് ക്ലബ്), 6. പുണ്യാളൻ നിരണം (കുമരകം ടൗൺ ബോട്ട് ക്ലബ്), 7. നടുഭാഗം (പിബിസി പുന്നമട, എൻസിഎഫ്സി ബോട്ട് ക്ലബ്), 8. കരുവാറ്റ (ജിഎൽസി ബോട്ട് ക്ലബ്, ചെറുതന), 9. വെള്ളംകുളങ്ങര (എസ് എച്ച് ബോട്ട് ക്ലബ്), 10. ജവഹര്‍ തായങ്കരി (നാട്ടകം ഫാൻസ് ബോട്ട് ക്ലബ്), 11. സെന്റ് പയസ് ടെൻത് (സെന്റ് പയസ് ടെന്ത് ബോട്ട് ക്ലബ്), 12. നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്), 13. ആയാപറമ്പ് വലിയ ദിവാന്‍ജി (വലിയ ദിവാൻജി ബോട്ട് ക്ലബ്), 14. ആനാരി (ആനാരി ബോട്ട് ക്ലബ്), 15. ചമ്പക്കുളം ചുണ്ടൻ (ചമ്പക്കുളം ബോട്ട് ക്ലബ്), 16. കാരിച്ചാല്‍ ചുണ്ടൻ (തെക്കേക്കരബോട്ട് ക്ലബ്-ടിബിസി), 17. ആയാപറമ്പ് പാണ്ടി (ഐബിആർഎ കൊച്ചിൻ), 18. കരുവാറ്റ ശ്രീ വിനായകൻ (കെടിബിസി ഫാൻസ് ക്ലബ്), 19. ആർപ്പൂക്കര ചുണ്ടൻ (ഇമ്മാനുവൽ ബോട്ട് ക്ലബ് കുമരകം), 20. ആലപ്പാട് ചുണ്ടൻ (സെന്റ്റ ജോൺസ് ബോട്ട് ക്ലബ് തെക്കേക്കര), 21. പായിപ്പാടന് 2 (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), 22. പാർഥൻ (ജൂനിയർ കൈനകരി ബോട്ട് ക്ലബ്).
Tags : Nattuvishesham Districtnews 71 Snake Boats