x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ല​ങ്കോ​ട് ചീ​ര​ണി​യി​ൽ പു​ലി​യെ പി​ടി​കൂടാൻ കൂ​ട് സ്ഥാ​പി​ച്ചു


Published: July 9, 2026 02:42 AM IST | Updated: July 9, 2026 02:42 AM IST

കൊ​ല്ല​ങ്കോ​ട്: പു​ലി​സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച കൊ​ല്ല​ങ്കോ​ട് ചീ​ര​ണി​യി​ൽ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടാ​നാ​യി കൂ​ടു സ്ഥാ​പി​ച്ചു. മൂ​ന്നാ​ഴ്ച മു​ൻ​പാ​ണ് കാ​ളി​കു​ള​മ്പി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പു​ലി​യെ സ​മീ​പ​വാ​സി​ക​ൾ നേ​രി​ൽ ക​ണ്ട​ത്.

തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പു​ലി​യെ ക​ണ്ട​താ​യി പ​റ​യ​പ്പെ​ടു​ന്ന സ്ഥ​ല​ത്ത് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ ചൊ​വ്വാ​ഴ്ച കാ​മ​റ​യി​ൽ പു​ലി​യു​ടെ ചി​ത്രം ക​ണ്ടി​രു​ന്നു. ഇ​തി​നി​ടെതു​ട​ർ​ന്ന് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ അ​സി​സ്റ്റ​ന്‍റ് സെ​ക്ഷ​ൻ ഫോ​റ​സ്റ്റ​ർ കൃ​ഷ്ണ​ദാ​സ്, ആ​ർ​ആ​ർ​ടി ടീം ​മ​റ്റും സ​മീ​പ​വാ​സി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് കൂ​ട് സ്ഥാ​പി​ച്ച​ത്. സ​മീ​പ​വാ​സി​ക​ൾ രാ​ത്രി​സ​ഞ്ചാ​രം ഒ​ഴി​വാ​ക്കാ​നും പ​ക​ൽ സ​മ​യ​ത്ത് ത​നി​ച്ച് സ​ഞ്ചാ​രം പാ​ടി​ല്ലെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

Tags : Nattuvisesham District News

Recent News

Corehub Up