ആലുവ: വീടിന് മുകളിലേക്ക് തെങ്ങ് ഒടിഞ്ഞുവീണ് മേൽക്കൂര പൂർണമായി തകർന്നു. കീഴ്മാട് ഗ്രാമപഞ്ചായത്ത് 18 -ാം വാർഡിൽ എടയപ്പുറം ഗുരുതേജസ് കവലക്ക് സമീപം കണ്ണിപ്പറമ്പത്ത് കെ.കെ. രാജന്റെ വീടിന് മുകളിലേക്കാണ് തെങ്ങ് ഒടിഞ്ഞുവീണ് അപകടം ഉണ്ടായത്
ചൊവ്വാഴ്ച രാത്രി 12ഓടെ ശക്തമായ കാറ്റിലും മഴയിലുമാണ് സംഭവം. വലിയ ശബ്ദം കേട്ട് വീട്ടുകാർ ഉറക്കമുണർന്നപ്പോഴാണ് റൂഫ് തകർന്ന നിലയിൽ കണ്ടത്. കേടുപാടുകളൊന്നും ഇല്ലാത്ത കായ്ഫലം തരുന്ന തെങ്ങാണ് പകുതിയായി ഒടിഞ്ഞത്. ഇടിവേട്ടേറ്റതാകാനാണ് സാധ്യത. അപകടത്തിൽ ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
Tags : Local News Nattuvishesham Ernakulam