x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണ​നാ​കു​ഴി-ഗു​രു​നാ​ഥ​ൻ​കു​ള​ങ്ങ​ര റോ​ഡി​ൽ ദു​രി​ത​യാ​ത്ര


Published: July 8, 2026 10:41 PM IST | Updated: July 8, 2026 10:41 PM IST

ചാ​രും​മൂ​ട്: റോ​ഡ് പു​ന​ർ​നി​ർ​മാ​ണം വൈ​കു​ന്ന​തുമൂ​ലം താ​മ​ര​ക്കു​ളം പഞ്ചാ​യ​ത്തി​ലെ ഗു​രു​നാ​ഥ​ൻ​കു​ള​ങ്ങ​ര-​ക​ണ്ണ​നാ​കു​ഴി പാ​ല​യ്ക്ക​ൽ റോ​ഡി​ൽ ദു​രി​ത​യാ​ത്ര. മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് റോ​ഡ് ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും സ​മ​യബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​ല്ല.

റോ​ഡി​ലെ നി​ല​വി​ലു​ള്ള ടാ​റിം​ഗ് ഇ​ള​ക്കി​മാ​റ്റി​യ​ശേ​ഷം മെ​റ്റ​ൽ​വി​രി​ച്ച റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ഇ​പ്പോ​ൾ നാ​ട്ടു​കാ​ർ​ക്ക് ദു​രി​ത​പൂ​ർ​ണമാ​ണ്. മെ​റ്റ​ൽ വി​രി​ച്ചി​ട്ട് പ​ണി പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​യ​താ​ണ് ദു​രി​ത​ത്തി​നു കാ​ര​ണം. റോ​ഡി​ൽ വി​രി​ച്ച മെ​റ്റ​ലു​ക​ളെ​ല്ലാം ഇ​ള​കി​ക്കി​ട​ക്കു​ക​യാ​ണ്.

ടെ​ൻ​ഡ​റെ​ടു​ത്ത ക​രാ​റു​കാ​ര​ൻ പ​ണി പൂ​ർ​ത്തി​യാ​ക്കാ​തെ കൈ​യൊ​ഴി​ഞ്ഞ മ​ട്ടാ​ണ്.​ നാ​ലു​മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡു പു​ന​ർ​നി​ർ​മി​ക്കാ​ൻ 2.25 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. പു​തി​യ ഓ​ട​ക​ൾ, ജം​ഗ്‌​ഷ​നു​ക​ളി​ൽ ഇ​ന്‍റർ​ലോ​ക്ക്, മാ​ർ​ക്കിം​ഗ് ലൈ​നു​ക​ൾ, സ്റ്റ​ഡു​ക​ൾ, സൈ​ൻ​ബോ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ​വ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം.

മ​ഴ​പെ​യ്താ​ൽ റോ​ഡ് ചെ​ളി​ക്കു​ള​വും വെ​യി​ലാ​യാ​ൽ പൊ​ടി​ശ​ല്യ​വു​മാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും റോ​ഡി​ലൂ​ടെ യാ​ത്ര​ചെ​യ്യാ​ൻ പേ​ടി​യാ​ണ്. രാ​വി​ലെ സ്കൂ​ളി​ൽ പോ​കു​ന്ന കു​ട്ടി​ക​ൾ സൈ​ക്കി​ളി​ൽ​നി​ന്നു വീ​ഴു​ന്ന​തും രോ​ഗി​ക​ളു​മാ​യി ആം​ബു​ല​ൻ​സു​ക​ൾ റോ​ഡി​ൽ കു​ടു​ങ്ങു​ന്ന​തും പ​തി​വാ​ണ്. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ കാ​ര​ണം പ്ര​ധാ​ന റോ​ഡു​ചു​റ്റി അ​ഞ്ചു കി​ലോ​മീ​റ്റ​റി​ല​ധി​കം സ​ഞ്ച​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ.​

തെര​ഞ്ഞെ​ടു​പ്പുകാ​ല​ത്ത് റോ​ഡു​പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഫോ​ട്ടോ​പ​തി​ച്ച ഫ്ലെ​ക്സ് ബോ​ർ​ഡു​ക​ൾ റോ​ഡി​ൽ വ​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ൾ റോ​ഡി​ന്‍റെ അ​വ​സ്ഥ​യെ​പ്പ​റ്റി ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു പ​രാ​തി​ക​ൾ കൊ​ടു​ത്തി​ട്ടും ആ​രും തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

Tags :

Recent News

Corehub Up