x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​നി​ച്ചു താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യ്ക്ക് വീ​ട് നി​ർ​മി​ച്ചുന​ൽ​കി

വെബ് ഡെസ്ക്
Published: August 21, 2026 12:57 AM IST | Updated: August 21, 2026 12:57 AM IST

ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ പ​രേ​ത​നാ​യ ന​ടു​വി​ലേ​ക്കുറ്റ് ഗോ​പി​യു​ടെ ഭാ​ര്യ സു​ശീ​ല​യ്ക്ക് നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടിന്‍റെ താ​ക്കോ​ൽ​ദാ​നം

വൈക്കം: ഭ​ർ​ത്താ​വ് മ​ര​ണ​പ്പെ​ട്ട​തി​നെത്തുട​ർ​ന്ന് താ​മ​സ​യോ​ഗ്യ​മ​ല്ലാ​ത്ത ഷെ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന വ​യോ​ധി​ക​യ്ക്ക് സി​പി​ഐ ത​ല​യാ​ഴം വാ​ക്കേ​ത്ത​റ ബ്രാ​ഞ്ച് ത​ല​ചാ​യ്ക്കാ​ൻ സു​ര​ക്ഷി​ത​മാ​യ ഭ​വ​ന​മൊ​രു​ക്കി ന​ൽ​കി.

ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ പ​രേ​ത​നാ​യ ന​ടു​വി​ലേ​ക്കുറ്റ് ഗോ​പി​യു​ടെ ഭാ​ര്യ സു​ശീ​ല​യ്ക്കാ​ണ് സി​പി​ഐ ബ്രാ​ഞ്ച് ക​മ്മിറ്റി പാ​ർ​ട്ടി മെംബർമാരുടെയും അ​നു​ഭാ​വി​ക​ളു​ടെ​യും പ​ക്ക​ൽനി​ന്ന് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. വി.​കെ.​സ​ന്തോ​ഷ് കു​മാ​ർ വീ​ടിന്‍റെ താ​ക്കോ​ൽ സു​ശീ​ലാ​മ്മ​യ്ക്ക് കൈ​മാ​റി. ‌

സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​ഡി.​ ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ.​സി. ​ജോ​സ​ഫ്, സി.​കെ.​ ആ​ശ, മ​ണ്ഡ​ലം ക​മ്മി​റ്റി അ​സി​സ്റ്റന്‍റ് സെ​ക്ര​ട്ട​റി അ​നി​ൽ ബി​ശ്വാ​സ്, കെ.കെ. ​ച​ന്ദ്ര​ബാ​ബു, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​എ. ​കാ​സ്ട്രോ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​എം.​ രാ​ജേ​ഷ്, വാ​ർ​ഡ് മെംബർ റെ​ജി മോ​ൾ, പി.​പി.​ അ​ജി​കു​ട്ട​ൻ, വി. ​ജി​തി​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local News house built

Recent News

Corehub Up